Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ക്രിക്കറ്റില്‍ കസറാന്‍ ഇന്ത്യ, മൂന്ന് കാര്യം നിര്‍ണ്ണായകം! നിരീക്ഷിച്ച് ബിസിസിഐ

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ നാളെ ആരംഭിക്കുകയാണ്. വനിതാ ടീം സ്വര്‍ണ്ണം നേടിയതിനാല്‍ത്തന്നെ സ്വര്‍ണ്ണത്തില്‍ കുറഞ്ഞൊന്നും പുരുഷ ടീമിനും ചിന്തിക്കാനാവില്ല. റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം കരുത്തരായ നിരവധി യുവതാരങ്ങളുമുണ്ട്. മിക്കവരും ഐപിഎല്ലിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുള്ളവരാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണ മെഡല്‍ സാധ്യതയില്‍ ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇന്ത്യയുടെ ടീം കരുത്ത് പരിഗണിക്കുമ്പോള്‍ മറ്റ് ടീമുകള്‍ക്കെതിരേ അനായാസമായി വമ്പന്‍ ജയങ്ങള്‍ തന്നെ നേടുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ പ്രകടനത്തോടെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും തീരുമാനമെടുക്കാനൊരുങ്ങുകയാണ് ബിസിസിഐ. ചില താരങ്ങളുടെ കരിയറിലും വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ബിസിസിഐയും ടീം മാനേജ്‌മെന്റും ഉറ്റുനോക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ഇന്ത്യയുടെ യുവതാരങ്ങളില്‍ ആര്‍ക്കൊക്കെ ഉടന്‍ വിളി നല്‍കണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിലെ പ്രകടനം നിര്‍ണ്ണായകമാവും. തിലക് വര്‍മ ഇതിനോടകം മികവ് കാട്ടിക്കഴിഞ്ഞു. ഇന്ത്യയുടെ ഭാവി താരമെന്ന പേരെടുക്കാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെയെല്ലാം കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഏഷ്യന്‍ ഗെയിംസിലൂടെ സാധിക്കും.

അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ യുവതാരങ്ങളെ കളത്തിലിറക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം പ്രകടനത്തെ വളരെ പ്രതീക്ഷയോടെയാണ് ടീം മാനേജ്‌മെന്റ് കാണുന്നത്. ഇവരെല്ലാം ഐപിഎല്ലിലൂടെ ഇതിനോടകം മികവ് തെളിയിച്ചവരാണ്. റുതുരാജ് ഗെയ്ക്‌വാദ് ഐപിഎല്ലില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്കെത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. രാഹുല്‍ ത്രിപാഠി, ശിവം ദുബെ എന്നിവര്‍ക്ക് ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ ഗെയിംസില്‍ കസറണം.

tilak varma

ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് കിരീടം നേടിക്കൊടുത്താല്‍ റുതുരാജിന്റെ കരിയറിലത് വലിയ മാറ്റം സൃഷ്ടിക്കുമെന്നുറപ്പാണ്. ജിതേഷ് ശര്‍മയുടെ കാര്യത്തിലും നിര്‍ണ്ണായക തീരുമാനമുണ്ടാവുക ഏഷ്യന്‍ ഗെയിംസിലെ പ്രകടനം വിലയിരുത്തിയാവും. ടി20യില്‍ ഭാവി വിക്കറ്റ് കീപ്പറായി വളര്‍ന്നുവരുന്ന ജിതേഷിനെ കൂടുതല്‍ പിന്തുണക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഉണ്ടാവുക ഗെയിംസിലെ പ്രകടനം വിലയിരുത്തിയാവും.

ഇന്ത്യയുടെ ബാക്കപ്പ് ബൗളര്‍മാരുടെ പ്രകടന നിലവാരവും വിലയിരുത്തപ്പെടും. വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍ എന്നിവരെല്ലാമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ബൗളിങ് നിരയിലുള്ളത്. ഇവരെല്ലാം ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് ബാക്കപ്പ് ബൗളര്‍മാരായി പരിഗണിക്കപ്പെടുന്നവരാണ്. ഇവരില്‍ ആര്‍ക്കൊക്കെ കൂടുതല്‍ പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനവും ഏഷ്യന്‍ ഗെയിംസിലെ പ്രകടനം വിലയിരുത്തിയാവും.

ഇന്ത്യ നേടാന്‍ സാധ്യതയുള്ള റെക്കോഡുകളിലേക്കും ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വമ്പന്‍ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യ എന്തൊക്കെ റെക്കോഡുകള്‍ തകര്‍ക്കുമെന്നതും ഏതൊക്കെ താരങ്ങള്‍ വലിയ നാഴികക്കല്ല് പിന്നിടുമെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. ഇതും ടീം മാനേജ്‌മെന്റ് വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. നേപ്പാള്‍ ടി20യിലെ ഉയര്‍ന്ന ടീം സ്‌കോര്‍ അടിച്ചെടുത്തിരുന്നു.

ടി20യിലെ വേഗ സെഞ്ച്വറി, വേഗ ഫിഫ്റ്റി റെക്കോഡെല്ലാം നേപ്പാള്‍ താരങ്ങളുടെ പേരിലാണ്. ഇതൊക്കെ തകര്‍ത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. വിവി എസ് ലക്ഷ്മണാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഒപ്പമുള്ളത്.

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഇന്ത്യന്‍ പുരുഷ ടീം-റുതുരാജ് ഗെയ്ക്‌വാദ് (c), യശ്വസി ജയ്‌സ്വാള്‍, പ്രഭ്‌സിംറാന്‍ സിങ്, ജിതേഷ് ശര്‍മ, റിങ്കു സിങ്, രാഹുല്‍ ത്രിപാഠി, ആകാശ് ദീപ്, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, തിലക് വര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍.

Story first published: Monday, October 2, 2023, 8:55 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+