Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ടിടിയില്‍ ഇന്ത്യന്‍ വനിതകള്‍ പുറത്ത്, തായ്‌ലന്‍ഡിനോട് മുട്ടുകുത്തി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ടേബിള്‍ ടെന്നിസ് ടീം വിഭാഗത്തില്‍ ഇന്ത്യ പുറത്ത്. തായ്‌ലന്‍ഡിനോട് 3-2ന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. ഒറാവന്‍ പനാനാഗ് മനിക ബത്രയെ തോല്‍പ്പിച്ച് തായ്‌ലന്‍ഡിന് മികച്ച തുടക്കം നല്‍കി. അയ്ഹിക മുഖര്‍ജിയും സുതീര്‍ത്ഥ മുഖര്‍ജിയും ഇന്ത്യക്കായി ജയം നേടിയെങ്കിലും നിര്‍ണ്ണായകമായ മത്സരത്തില്‍ സുതാസിനിയോട് മനിക തോറ്റതോടെ ഇന്ത്യ പുറത്താവുകയായിരുന്നു. മനിക ബത്ര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ആദ്യ മത്സരത്തില്‍ മനികയെ പനാനാഗ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-11, 1-11, 11-13. മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ മനികയ്ക്ക് സാധിക്കാതെ പോയി. രണ്ടാം മത്സരത്തില്‍ അയ്ഹിക മുഖര്‍ജി 3-1ന് സുതാസിനി സവീതബട്ടിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 18-16, 11-7, 13-15, 11-9. മൂന്നാം മത്സരത്തിലും ഇന്ത്യ കരുത്തുകാട്ടി. സുതീര്‍ത്ഥ മുഖര്‍ജി 3-2ന് കിക്കൗന്‍ തമോല്‍വാനെ കീഴടക്കി. സ്‌കോര്‍ 11-1, 9-11, 3-11, 11-7, 11-7. 2-1ന് ഇന്ത്യ മുന്നിലെത്തിയെങ്കിലും നാലാം മത്സരത്തില്‍ തായ്‌ലന്‍ഡ് ജയം പിടിച്ചു.

sumit nagal

അയ്ഹിക മുഖര്‍ജിയെ 3-2ന് ഒറാവന്‍ പനാനാഗ് തോല്‍പ്പിച്ചതോടെ 2-2ന് ഒപ്പമെത്താന്‍ തായ്‌ലന്‍ഡിനായി. സ്‌കോര്‍ 12-10, 4-11, 11-5, 4-11, 3-11. ഇതോടെ അഞ്ചാം മത്സരം നിര്‍ണ്ണായകമായി മാറി. എന്നാല്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ മനിക ബത്രക്ക് കാലിടറുകയായിരുന്നു. സുതാസിനിയോട് 3-2നാണ് മനിക തോറ്റത്. സ്‌കോര്‍ 12-10, 8-11, 7-11, 6-11. ഇതോടെ പ്രതീക്ഷകള്‍ അസ്തമിച്ച് ഇന്ത്യയുടെ വനിതാ ടീമിന് മടക്ക ടിക്കറ്റ് ലഭിക്കുകയായിരുന്നു.

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കസാക്കിസ്ഥാനെ 3-2നാണ് ഇന്ത്യ കീഴടക്കിയത്. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കസാക്കിസ്ഥാനെതിരേ നിര്‍ണ്ണായക മത്സരം ജയിച്ച ശരത് കമാലാണ് ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് നല്‍കിയത്.

പുരുഷന്മാരുടെ ടെന്നിസില്‍ ഇന്ത്യയുടെ സുമിത നാഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചാം സീഡുകാരനായ സുമിത് മക്കാവുവിന്റെ ഹോം തിന്‍ മാര്‍ക്കോ ലിയൂങ്ങിനെ തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. 45 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുമിത്തിന്റെ ജയം. സ്‌കോര്‍ 6-0, 6-0. പ്രീ ക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ ബീബിത സുക്കായേവ്-തജാക്കിസ്ഥാന്റെ ഫിറൂസ് മുഖിദിനോവ് മത്സരത്തിലെ വിജയിയെയാവും നേരിടുക.

റഗ്ബി സെവന്‍സില്‍ ഇന്ത്യക്ക് തോല്‍വി നേരിട്ടു. പൂള്‍ എഫില്‍ ഹോങ്കോങ്ങിനോട് 38-0നാണ് ഇന്ത്യ നാണംകെട്ടത്. വനിതകളുടെ 54 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രീതി ജോര്‍ദാന്റെ അല്‍ഹാസനാത് സിലീനയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടിലും കടന്നു.

Story first published: Sunday, September 24, 2023, 12:28 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+