Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games: സെയ്‌ലിങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം, വനിതാ വിഭാഗത്തില്‍ നേഹ ടാക്കൂറിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ സെയ്‌ലിങ്ങില്‍ (പായ്ക്കപ്പലോട്ടം) ഇന്ത്യയുടെ നേഹ ടാക്കൂറിന് വെള്ളി മെഡല്‍. ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തിലാണ് നേഹയുടെ വെള്ളി മെഡല്‍ നേട്ടം. താരത്തിന്റെ ആദ്യത്തെ മെഡല്‍ നേട്ടമാണിത്. ഈ ഇനത്തില്‍ ഇത്തവണ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെയി കൂടുതല്‍ മെഡലുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. സ്‌ക്വാഷില്‍ ഇന്ത്യയുടെ പുരുഷ ടീം സിംഗപ്പൂരിനെ 3-0ന് തോല്‍പ്പിച്ചു.

പൂള്‍ എയിലാണ് ഇന്ത്യയുടെ ജയം. മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ആതിഥേയരായ ചൈനയാണ് മെഡല്‍ പട്ടികയില്‍ തലപ്പത്തുള്ളത്.

അതേ സമയം ജൂഡോയില്‍ ഇന്ത്യയുടെ അവതാര്‍ സിങ്ങും തൂലിക മാനും പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മെഡല്‍ നഷ്ടമായി. 10 മീറ്റര്‍ മിക്‌സഡ് എയര്‍ റൈഫിളില്‍ ഇന്ത്യയുടെ ദിവ്യാനഷ്, രമിത ജിന്ദല്‍ എന്നിവര്‍ക്ക് വെങ്കലത്തിലേക്കെത്താനായില്ല. ദക്ഷിണ കൊറിയയോട് ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. 20-18 എന്ന സ്‌കോറിനാണ് കൊറിയന്‍ സഖ്യം ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്.

shooting india

വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ തൂലികാ മാന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ജൂഡോയില്‍ അവതാര്‍ സിങ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്‌ക്വാഷില്‍ ചിരവൈരികളായ പാകിസ്താനെ പൂള്‍ ബിയില്‍ 3-0നും ഇന്ത്യ തോല്‍പ്പിച്ചു. വനിതാ വിഭാഗം സിംഗിള്‍സ് ടെന്നിസില്‍ ഇന്ത്യയുടെ അങ്കിത റെയ്‌ന ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ഹോങ്കോങ്ങിന്റെ ആദ്യത്യ പട്ടാലിയെ 6-1, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

പുരുഷ ഹോക്കിയില്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. രണ്ടാം മത്സരത്തില്‍ സിംഗപ്പൂരിനെ 16-1നാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യക്കായി നായകന്‍ ഹര്‍മന്‍പ്രീത് നാല് ഗോളുകളുമായി മിന്നിച്ചപ്പോള്‍ മന്ദീപ് സിങ് ഹാട്രിക്കും നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്തത്. അടുത്ത മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുള്ള ഇനമാണ് ഹോക്കി.

4 x 100 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലില്‍ കടന്നിട്ടുണ്ട്. ഹീറ്റ്‌സില്‍ 3.40.84 സമയം കുറിച്ച് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. പുരുഷ വിഭാഗം സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ ഇബാദ് അലിയും വെങ്കലം നേടി. സെയ്‌ലിങ്ങിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്.

Story first published: Tuesday, September 26, 2023, 11:47 [IST]
Other articles published on Sep 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+