Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം, ജപ്പാനെ തറപറ്റിച്ചു! ഒളിംപിക്‌സ് യോഗ്യത

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയില്‍ സുവര്‍ണ്ണ നേട്ടവുമായി ഇന്ത്യ. ഫൈനലില്‍ കരുത്തരായ ജപ്പാനെ 4-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്കെത്തിയത്. വമ്പന്‍ നേട്ടത്തോടെ പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതയും ഇന്ത്യന്‍ ഹോക്കി ടീം നേടിയെടുത്തു. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 5-3ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. അതേ സമയം ആതിഥേയരായ ചൈനയെ 3-2ന് തോല്‍പ്പിച്ചാണ് ജപ്പാന്‍ ഫൈനലില്‍ പ്രവേശിച്ചത്.

hockey, india

ഹര്‍മന്‍പ്രീത് സിങ്ങിന് കീഴിലുള്ള ഇന്ത്യന്‍ ടീം ചരിത്ര നേട്ടമാണ് ഇത്തവണ നേടിയെടുത്തത്. 68 ഗോളുകളാണ് സ്വര്‍ണ്ണ മെഡലിലേക്കെത്താന്‍ ഇന്ത്യന്‍ സംഘം വലയിലെത്തിച്ചത്. ഫൈനലില്‍ മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. നായകന്‍ ഹര്‍മന്‍പ്രീത് രണ്ട് ഗോളുകള്‍ പെനല്‍റ്റി കോര്‍ണറിലൂടെ നേടിയപ്പോള്‍ രോഹിദാസും പെനല്‍റ്റി കോര്‍ണറിലൂടെ ലക്ഷ്യം കണ്ടു. ഫീല്‍ഡ് ഗോളിലൂടെ അഭിഷേകാണ് ഇന്ത്യക്ക് അഞ്ചാം ഗോള്‍ സമ്മാനിച്ചത്.

ഹോക്കിയില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണുള്ളത്. ഒളിംപിക്‌സില്‍ 12, ലോകകപ്പില്‍ 3, ഏഷ്യന്‍ ഗെയിംസില്‍ 16, ഏഷ്യാ കപ്പില്‍ 10, ഹോക്കി സീരിസില്‍ 1, ലോക ലീഗില്‍ 2, ചാമ്പ്യന്‍സ് ട്രോഫിയില്‍ 3, കോമണ്‍വെല്‍ത്തില്‍ 3, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ 6 എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഇത് നാലാം തവണയാണ് ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടുന്നത്.

ബ്രിഡ്ജില്‍ ഇന്ത്യയുടെ പുരുഷ ടീം വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഹോങ്കോങ്ങിനോട് തോറ്റതോടെയാണ് ഇന്ത്യ വെള്ളിയിലേക്ക് ഒതുങ്ങിയത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ അമാന്‍ വെങ്കല മെഡലും നേടി. ചൈനയുടെ മിന്‍ഹു ലിയുവിനെ തോല്‍പ്പിച്ചാണ് അമാന്റെ നേട്ടം.

അതേ സമയം ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം ചരിത്രമെഴുതി പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഫൈനലില്‍ കടന്നു. മലേസ്യയുടെ ആരോണ്‍ ചിയ, സോ വൂയ് സഖ്യത്തെ 21-17, 21-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ അഭിമാന ഫൈനലിലേക്കെത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യയുടെ പുരുഷ ടീം ഫൈനലിലേക്കെത്തുന്നത്. ലോക മൂന്നാം നമ്പര്‍ ഡബിള്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടേത്. ഫൈനലില്‍ പ്രവേശിച്ചതോടെ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചു.

13ാം ദിനം അവസാനിക്കുമ്പോള്‍ 22 സ്വര്‍ണ്ണം, 34 വെള്ളി, 39 വെങ്കലം ഉള്‍പ്പെടെ 95 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇത്തവണ 100 മെഡലുകളോടെ ചരിത്രമെഴുതാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, October 6, 2023, 17:49 [IST]
Other articles published on Oct 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+