Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ക്രിക്കറ്റില്‍ സ്വര്‍ണം തൂത്തുവാരി ഇന്ത്യ! പൊന്നണിഞ്ഞ് റുതുരാജു ടീമും

ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം തൂത്തുവാരി ഇന്ത്യ കരുത്തുകാട്ടി. വനിതാ ടീമിനു പിന്നാലെ ഇന്ത്യയുടെ പുരുഷ ടീമും ഗെയിംസില്‍ സര്‍ണത്തിനു അവകാശികളായി. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം മഴ കാരണം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാന്‍ ടീം 18.2 ഓവറില്‍ അഞ്ചു വിക്കറ്റിനു 112 റണ്‍സില്‍ നില്‍ക്കവെയായിരുന്നു മഴയെത്തിയത്.

തുടര്‍ന്നു മല്‍സരം പുനരാരംഭിക്കാന്‍ സാധിക്കാതെ വരികയും കളി ഉപേക്ഷിക്കുകയായിരുന്നു. ഉയര്‍ന്ന റാങ്കിങ് പരിഗണിച്ചാണ് ഇന്ത്യന്‍ ടീമിനെ വിജയികളായി പ്രഖ്യാപിച്ചത്. അഫ്ഗാന്‍ ടീം വെള്ളിയും നേടി. നേരത്തേ പാകിസ്താനെ വീഴ്ത്തി ബംഗ്ലാദേശ് ടീം വെങ്കലം കരസ്ഥാമാക്കിയിരുന്നു

INDIA

ഇതോടെ ഏഷ്യാഡില്‍ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ച ആദ്യത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് റുതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കുകയും ചെയ്തു. ഗെയിംസിന്‍റെ ചരിത്രത്തില്‍ ക്രിക്കറ്റില്‍ ഇന്ത്യ ടീമുകളെ അയച്ചതും ഇത്തവണ ആദ്യമായിട്ടായിരുന്നു.

ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു നേരിട്ടു യോഗ്യത നേടുകയായിരുന്നു. ക്വാര്‍ട്ടറില്‍ നേപ്പാളായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി കുറിച്ച മല്‍സരത്തില്‍ ഇന്ത്യ 23 റണ്‍സിന്റെ വിജയവുമായി മുന്നേറുകയായിരുന്നു. സെമിയില്‍ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ബൗളിങ് മികവില്‍ അവരെ ഇന്ത്യ ഒമ്പതു വിക്കറ്റിനു തകര്‍ത്തുവിടുകയും ചെയ്തു.

ബാഡ്മിന്റണിലും കബഡിയിലും സ്വര്‍ണം

ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണവുമായി ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്കു സ്വര്‍ണം ലഭിച്ചതും ഇതാദ്യമായിട്ടാണ്. ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി എന്നിവരങ്ങുന്ന ടീമിനാണ് സ്വര്‍ണം. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചൊയ് സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 21-18, 21-16നു തുരത്തിയത്.

വനിതകളുടെ കബഡിയിലും ഇന്ത്യ പൊന്നണിഞ്ഞു. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 100ാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഫൈനലില്‍ ചൈനീസ് തായിപേയിയെയായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യ 26-25നു മറികടന്നത്. 2018ലെ കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസിന്റെ ഫൈനലിലേറ്റ പരാജയത്തിന്റെ ക്ഷീണം ഇത്തവണ പെണ്‍പട തീര്‍ക്കുകയും ചെയ്തു.

Story first published: Saturday, October 7, 2023, 14:55 [IST]
Other articles published on Oct 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+