Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഷൂട്ടിങില്‍ വീണ്ടും പൊന്നണിഞ്ഞ് ഇന്ത്യ, വുഷുവില്‍ വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനം ഇന്ത്യ രണ്ടു മെഡലുകള്‍ രാവിലെ തന്നെ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. വനിതകളുടെ വുഷുവില്‍ വെള്ളി മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യ അക്കൗണ്ട് തുറന്നത്. പിന്നാലെ ഷൂട്ടിങില്‍ സ്വര്‍ണ മെഡലും ടീമിനത്തില്‍ ഇന്ത്യ സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണത്തിലേക്കു വെടിയുതിര്‍ത്തത്. അര്‍ജുന ചീമ, സരബ്‌ജ്യോത് സിങ്, ശിവ നര്‍വ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് പൊന്നണിഞ്ഞത്.

വനിതകളുടെ 60 കിഗ്രാം വുഷുവിലാണ് റോഷിബിന ദേവി നവോറം രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്. സുവര്‍ണ പ്രതീക്ഷയുമായി ഫൈനലില്‍ ഇറങ്ങിയ മണിപ്പൂരി താരത്തിനു വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. ഫൈനലില്‍ നിലവിലെ ചാംപ്യന്‍ കൂടിയായ ചൈനയുടെ സിയാവോ വുയോടാണ് റോഷിബിന 0-2ന്റെ പരാജയമേറ്റു വാങ്ങിയത്.

SHOOTING

തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ ചൈനീസ് താരത്തിനു മുന്നില്‍ റോഷിബിനയ്ക്കു മറുപടിയില്ലായിരുന്നു. ആദ്യ റൗണ്ടില്‍ അഞ്ചായിരുന്നു സിയാവോയ്ക്കു ലഭിച്ച സ്‌കോര്‍.

അടുത്ത റൗണ്ടിലും ഇതേ സ്‌കോര്‍ തന്നെ നേടിയ ആതിഥേയ താരം റോഷിബിനയുടെ സുവര്‍ണ മോഹം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ ഗെയിംസിലാണ് റോഷിബിന ദേവി മെഡല്‍ കരസ്ഥമാക്കിയത്. 2018ലെ കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം ചൂടിയിരുന്നു.

wushu

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ആവേശകരായ ഫൈനലില്‍ ചൈനയെയാണ് ഇന്ത്യന്‍ പുരുഷ ടീം മറികടന്നത്. ഷൂട്ടിങില്‍ ഇത്തവണ ഇന്ത്യക്കു ലഭിച്ച നാലാമത്തെ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത്.

ഇഞ്ചോടിഞ്ച് ഫൈനലില്‍ സരബ്ജിത്ത്, അര്‍ജുന്‍, ശിവ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമിനു ലഭിച്ച സ്‌കോര്‍ 1734 ആയിരുന്നു. ഒരൊറ്റ പോയിന്റ് വ്യത്യാസത്തിലാണ് ചൈനയെ മറികടന്ന് ഇന്ത്യയുടെ മൂവര്‍ സംഘം പൊന്നണിഞ്ഞത്. 1730 പോയിന്റ് നേടിയ വിയറ്റ്‌നാം വെങ്കലവും സ്വന്തമാക്കി.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നാലാം സ്ഥാനത്താണ് ഫൈനലില്‍ സരബ്‌ജോത് സിങ് ഫിനിഷ് ചെയ്തത്. മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന അര്‍ജുന്‍ ചീമയ്ക്കും ലക്ഷ്യം പിഴച്ചു.

ഷൂട്ടിങില്‍ സ്‌കീറ്റ് മിക്‌സഡ് ടീം വിഭാഗത്തില്‍ അനന്ത്ജീത്ത് സിങ് നറൂക്ക- ഗനെമത് സഖോന്‍ എന്നിവര്‍ മല്‍സരിക്കാനിറങ്ങിയിരുന്നു. പക്ഷെ ഫൈനല്‍ പോലുമെത്താതെ ഇവര്‍ പുറത്തായി. യോഗ്യതാറൗണ്ടില്‍ ഏഴാംസ്ഥാനത്താണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്.

അതേസമയം, അശ്വാഭ്യാസത്തില്‍ ഡ്രെസേജ് വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യക്കു വെങ്കല മെഡല്‍ ലഭിച്ചു. അനുഷ് അഗര്‍വാലയാണ് വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇതേയിനത്തില്‍ ടീം വിഭാഗത്തില്‍ അനുഷ് ഉള്‍പ്പെട്ട ടീം സ്വര്‍ണവുമായി ചരിത്രം കുറിച്ചിരുന്നു.

Story first published: Thursday, September 28, 2023, 7:59 [IST]
Other articles published on Sep 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+