Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഗോള്‍ഡന്‍ റാക്കറ്റ്! ടെന്നീസില്‍ പൊന്നണിഞ്ഞ് ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസില്‍ ഇന്ത്യന്‍ സഖ്യത്തിനു സുവര്‍ണനേട്ടം. മിക്സഡ് ഡബിള്‍സില്‍ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ- റുതുജ ഭോസലെ സഖ്യമാണ് രാജ്യത്തിനായി പൊന്നണിഞ്ഞത്. ഫൈനലില്‍ ഒമ്പതാം സീഡുകളായ ചൈനീസ് തായ്‌പേയിയുടെ ലിയാങ് എന്‍ ഷുവോ- സുങ് ഹാവോ ഹുവാങ് ജോടിയെയാണ് ഇന്ത്യന്‍ സഖ്യം അടിയറവ് പറയിച്ചത്. ആവേശകരമായ കലാശപ്പോരില്‍ 2-6, 6-3, 10-4 എന്ന സ്‌കോറിനായിരുന്നു ബൊപ്പണ്ണ- റുതുജ സഖ്യത്തിന്റെ ത്രസിപ്പിക്കുന്ന വിജയം.

ഇതോടെ ഗെയിംസില്‍ കഴിഞ്ഞ ആറു എഡിഷനുകളിലായി ടെന്നീസില്‍ ഒരു സ്വര്‍ണ മെഡലെങ്കിലും നേടിയിട്ടുണ്ടെന്ന റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിക്കുകയും ചെയ്തു. ബൊപ്പണ്ണ- റുതുജ സഖ്യത്തിന്റെ ആദ്യത്തെ പ്രധാനപ്പെട്ട ഫൈനല്‍ കൂടിയായിരുന്നു ഏഷ്യാഡിലേത്. അതുകൊണ്ടുതന്നെ ഇതിന്റെ സമ്മര്‍ദ്ദം തുടക്കത്തില്‍ ഇവരുടെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.

TENNIS

ആദ്യ സെറ്റില്‍ ഇന്ത്യന്‍ ജോടിക്കു അമ്പെ പാളിയപ്പോള്‍ 6-2ന്റെ വിജയവുമായി എതിരാളികള്‍ മുന്നിലെത്തി. പക്ഷെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സഖ്യം ഉയിര്‍ത്തെഴുന്നേറ്റു. ശക്തമായി കളിയിലേക്കു തിരികെ വന്ന ബൊപ്പണ്ണ- റുതുജ സഖ്യം 6-3ന്റെ മിന്നുന്ന ജയവുമായി ഒപ്പമെത്തി. നിര്‍ണായകമായ മൂന്നാം സെറ്റ് 10-4നു നേടി ഇന്ത്യന്‍ ടീം സ്വര്‍ണത്തിനു അവകാശികളായി മാറുകയും ചെയ്യുകയായിരുന്നു.

ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം കൂടിയാണിത്. 2018ലെ കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ അദ്ദേഹം പുരുഷ ഡബിള്‍സില്‍ പൊന്നണിഞ്ഞിരുന്നു. ഇത്തവണ പക്ഷെ ഡബിള്‍സില്‍ ബൊപ്പണ്ണയ്ക്കു നേട്ടം ആവര്‍ത്തിക്കാനായിരുന്നില്ല. യുകി ഭാംബ്രിക്കൊപ്പം മല്‍സരിച്ച അദ്ദേഹത്തിനു രണ്ടാം റൗണ്ടില്‍ തന്നെ അടിതെറ്റുകയായിരുന്നു. എന്നാല്‍ ഇതിന്റെ ക്ഷീണം മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവുമായി ബൊപ്പണ്ണ തീര്‍ത്തിരിക്കുകയാണ്.

വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവ് മീരാബായ് ചാനു നിരാശപ്പെടുത്തി. നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ ഇവര്‍ക്കായുള്ളൂ. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 83 കിഗ്രാം ഉയര്‍ത്തിയ മീരാബായ് 86 കിഗ്രാം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും രണ്ടു ശ്രങ്ങളും പരാജയപ്പെട്ടു. ക്ലീന്‍ ജര്‍ക്കില്‍ 108 കിഗ്രാം താരം ഉയര്‍ത്തിയെങ്കിലും 117 കിഗ്രാം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.

Story first published: Saturday, September 30, 2023, 14:12 [IST]
Other articles published on Sep 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+