Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: സ്വര്‍ണത്തിലേക്കു അമ്പെയ്ത് ഇന്ത്യ, ട്രാക്കില്‍ വെങ്കലം; മെഡല്‍ വേട്ടയില്‍ ചരിത്രം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 11ാം ദിനം രാവിലെ രണ്ടു മെഡലുകള്‍ കൂടി ഇന്ത്യ സ്വന്തം അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. അമ്പെയ്ത്തില്‍ സ്വര്‍ണവും അത്‌ലറ്റിക്‌സില്‍ വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മെഡല്‍ക്കൊയ്ത്തില്‍ പുതിയ ചരിത്രവും പിറന്നിരിക്കുകയാണ്. ഏഷ്യാഡിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതായിരുന്നു നേരത്തേയുള്ള ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ഇന്ത്യ ഇത്തവണ 71ല്‍ എത്തിച്ചിരിക്കുന്നത്. മെഡല്‍ പ്രതീക്ഷയുള്ള ഇനിയും പല ഇനങ്ങളും വരാനിരിക്കുകയാണ്.

ARCHERY

അമ്പെയ്ത്തില്‍ കോംപൗണ്ട് മിക്‌സഡ് ടീമിനത്തിലാണ് ഇന്ത്യ ഇന്നു പൊന്നണിഞ്ഞത്. ഒജാസ് ദിയോതലെ- ജ്യോതി വെന്നാം സഖ്യമാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണത്തിലേക്കു വില്ല് കുലച്ചത്. ആവേശകരമായ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സോ ചെയ്‌വൂന്‍- ജൂ ജെയ്ഹൂന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 159-158 എന്ന സ്‌കോറിന മറികടന്നത്. നേരത്തേ സെമി ഫൈനലില്‍ കസാക്കിസ്താന്‍ സഖ്യത്തെ 159-154 എന്ന സ്‌കോറിനു കീഴടക്കിയാണ് ജ്യോതി- ഒജാസ് സഖ്യം ഫൈനലില്‍ കടന്നത്.

ഇന്നത്തെ ആദ്യത്തെ മെഡല്‍ ട്രാക്കില്‍ നിന്നായിരുന്നു. 35 കിമി റേസ് വാക്ക് മികസഡ് ടീമിനത്തില്‍ മഞ്ജു റാണി- റാം ബാബു സഖ്യമാണ് വെങ്കല മെഡലുമായി 11ാം ദിനത്തിലെ മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 5.51.14 സെക്കന്റിലാണ് ഇന്ത്യന്‍ ജോടി മല്‍സരം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ആതിഥേയരായ ചൈന സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ ജപ്പാനാണ് വെള്ളി.

സിന്ധു ക്വാര്‍ട്ടറില്‍

ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സൂപ്പര്‍ താരം പിവി സിന്ധു വനിതാ സിംഗിള്‍സില്‍ ജയത്തോടെ മുന്നേറി. അനായാസ വിജയവുമായി സിന്ധു അവസാന എട്ടില്‍ ഇടം നേടിയിരിക്കുകയാണ്. ഇന്തോനേഷ്യയുടെ പുട്രി കുസുമയെയാണ് ഇന്ത്യന്‍ താരം 21-16, 21-16നു തകര്‍ത്തുവിട്ടത്.

RACE WALK

അതേസമയം, ഗുസ്തിയില്‍ ഇന്ത്യയുടെ സുനില്‍ കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 87 കിഗ്രാം ഗ്രെക്കോ- റോമന്‍ വിഭാഗത്തില്‍ ചൈനയുടെ ഫെയ് പെങിനെയാണ് സുനില്‍ 4-3നു മലര്‍ത്തിയടിച്ചത്. എന്നാല്‍ 67 കിഗ്രാം ഗ്രെക്കോ- റോമന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ നീരജ് തോല്‍വിയോടെ പുറത്തായി. ഉസ്‌ബെക്കിസ്താന്റെ ബക്ഷിലോവാണ് 5-3ന് ഇന്ത്യന്‍ താത്തെ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തുവിട്ടത്.

ഗുസ്തിയില്‍ ഇന്ത്യയുടെ മറ്റൊരു താരം കൂടി പരാജയമേറ്റുവാങ്ങി. 77 കിഗ്രാം ഗ്രെക്കോ- റോമന്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം വികാസ് ദയനീയ തോല്‍വിയോടെ പുറത്താവുകയായിരുന്നു. 9-1ന് ചൈനയുടെ റുയി ലിയുവാണ് വികാസിനെ തുരത്തിയത്.

Story first published: Wednesday, October 4, 2023, 9:31 [IST]
Other articles published on Oct 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+