Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: അമ്പെയ്ത്തില്‍ സുവര്‍ണ നേട്ടം, സ്‌ക്വാഷില്‍ വെള്ളി; ഹോക്കിയില്‍ പെണ്‍പട വീണു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യക്കു വീണ്ടും സ്വര്‍ണം. 12ാം ദിനം ഇന്ത്യന്‍ പുരുഷ ടീമാണ് അമ്പെയ്ത്തില്‍ പൊന്നണിഞ്ഞത്. അഭിഷേക് വര്‍മ, പ്രവീണ്‍ ഒജാസ്, പ്രതമേഷ് സമാധന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ സഖ്യമാണ് പൊന്നണിഞ്ഞത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം.

സെമി ഫൈനലില്‍ ചൈനീസ് തായ് പേയിയെ 235-224 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ മൂവര്‍ സംഘം മറികടന്നത്. നേരത്തേ ഭൂട്ടാനെ തകര്‍ത്തായിരുന്നു ഇന്ത്യന്‍ ടീം സെമിയിലേക്കു യോഗ്യത നേടിയത്. 235-221 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ടീം ജയിച്ചുകയറിയത്.

സ്‌ക്വാഷില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോശാലിനു വെള്ളി മെഡല്‍ ലഭിച്ചു. ഫൈനലില്‍ മലേഷ്യയുടെ ഇയാന്‍ യോ ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ആദ്യ ഗെയിം ജയിച്ച ശേഷമായിരുന്നു സൗരവ് സ്വര്‍ണവും മല്‍സരവും കൈവിട്ടത്. 11-9, 9-11, 5-11, 7-11 എന്ന സ്‌കോറിനാണ് മലേഷ്യന്‍ താരം സൗരവിനെ വീഴ്ത്തി സ്വര്‍ണ മെഡലിനു അവകാശിയായത്.

ARCHERY

ഹോക്കിയില്‍ തിരിച്ചടി

ഹോക്കിയില്‍ ഇരട്ട സ്വര്‍ണമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. പുരുഷ ടീമിനു പിന്നാലെ ഫൈനല്‍ ടിക്കറ്റ് തേടിയിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിനു പിഴച്ചു. സെമി ഫൈനലില്‍ കനത്ത പരാജയമാണ് ഇന്ത്യന്‍ പെണ്‍പടയ്ക്കു നേരിട്ടത്. ആതിഥേയരായ ചൈന എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഇന്ത്യയെ കെട്ടുകെട്ടിക്കുകയായിരുന്നു.

ഈ തോല്‍വിയോടെ അടുത്ത വര്‍ഷം പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലേക്കു യോഗ്യത നേടാനുള്ള അവസരം കൂടിയാണ് ഇന്ത്യ നഷ്ടമാക്കിയത്. ഒളിംപിക്‌സ് ബെര്‍ത്തിനായി ഇന്ത്യക്കു ഇനി യോഗ്യതാ മല്‍സരം കളിക്കേണ്ടതായി വരും.

ഗുസ്തിയില്‍ വനിതാ വിഭാഗത്തില്‍ വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ താരം പൂജ ഗെലോട്ടിനു പരാജയം നേരിട്ടു. 50 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം ഗുസ്തിയില്‍ ഉസ്‌ബെക്കിസ്താന്‍ താരം അക്തെംഗെ ക്യുനിമയേവയാണ് പൂജയെ തകര്‍ത്തുവിട്ടത്. കാര്യമായി ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ 2-9നു ഇന്ത്യന്‍ താരം കീഴടങ്ങുകയായിരുന്നു.

Story first published: Thursday, October 5, 2023, 16:30 [IST]
Other articles published on Oct 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+