Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ലക്ഷ്യം പിഴച്ചില്ല, വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണത്തിളക്കത്തില്‍ ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം. മനു ഭാസ്‌കര്‍, റൈതം സാങ്വാന്‍, ഇഷാ സിങ് സഖ്യമാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്. വനിതകളുടെ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യ സ്വര്‍ണ്ണവും വെങ്കലവും സ്വന്തമാക്കി.

ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സമാറ സ്വര്‍ണ്ണം നേടിയപ്പോള്‍ അഷി ചൗക്‌സി വെങ്കലവും നേടി.ലോക റെക്കോഡും ഏഷ്യന്‍ റെക്കോഡും ഏഷ്യന്‍ ഗെയിംസ് റെക്കോഡും തകര്‍ത്താണ് സിഫ്റ്റ് കൗറിന്റെ സുവര്‍ണ്ണ നേട്ടം.

വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡലും നേടി.സിഫ്റ്റ് കൗര്‍ സമാറ, ആഷി ചൗക്‌സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ 1754 പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡല്‍ നേടിയത്. 1773 പോയിന്റോടെയാണ് ചൈന സ്വര്‍ണ്ണത്തിലേക്കെത്തിയത്. ക്വാളിഫയറില്‍ 594 പോയിന്റോടെ സിഫ്റ്റ് മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്തപ്പോള്‍ ആഷി ഏഴാം സ്ഥാനത്തായിരുന്നു.

വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ നീന്തലില്‍ ഇന്ത്യയുടെ നീന വെങ്കടേഷ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വുഷുവില്‍ ഇന്ത്യയുടെ രോഹിത് യാദവിന് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. ഷൂട്ടിങ്ങില്‍ ഇനിയും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന മത്സരങ്ങള്‍ ഇന്ന് വരാനിരിക്കുന്നുണ്ട്. നിലവില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ 6ാം സ്ഥാനത്താണ്.

india

നിലവില്‍ 15 മെഡലുകളാണ് ഇന്ത്യക്കുള്ളത്. 3 സ്വര്‍ണ്ണവും 5 വെള്ളിയും 7 വെങ്കലവുമാണ് ഇതുവരെ ഇന്ത്യ നേടിയത്. 56 സ്വര്‍ണ്ണവും 30 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 99 മെഡലുകളോടെ ചൈന തലപ്പത്ത് നില്‍ക്കുമ്പോള്‍ 51 മെഡലുകളോടെ കൊറിയ രണ്ടാം സ്ഥാനത്തും 50 മെഡലുകളോടെ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.

പുരുഷന്മാരുടെ സ്‌ക്വാഷ് ടീം പൂള്‍ എയില്‍ ഇന്ത്യ കുവൈത്തിനെ 3-0ന് തോല്‍പ്പിച്ചു. അതേ സമയം തായ്‌ക്വോണ്ടോയില്‍ ശിവാന്‍ഷ് ത്യാഗിയും മാര്‍ഗരറ്റ് മരിയ ജെറിയും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായത് നിരാശയായി.

ഇന്ത്യയുടെ പുരുഷന്മാരുടെ സ്‌കേറ്റിങ് ടീം വെങ്കല മെഡല്‍ നേടി. അങ്കാദ് ബജ്‌വ, ഗുര്‍ജോത് സിങ്, ആനന്ദ് ജീത് സിങ് എന്നിവര്‍ അടങ്ങിയ ടീമാണ് വെങ്കല മെഡല്‍ നേട്ടത്തിലേക്കെത്തിയത്. സെയ്‌ലിങ്ങില്‍ ഇന്ത്യയുടെ വിഷ്ണു ശരവണന്‍ വെങ്കല മെഡലും നേടി.

Story first published: Wednesday, September 27, 2023, 8:33 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+