Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ബോക്‌സിങ്ങില്‍ നിഖാത് സരീന് വെങ്കലം, 1500 മീറ്ററില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഹാങ്ചൗ: വനിതകളുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പ്രവേശിച്ചു. ദക്ഷിണ കൊറിയയോട് പൂള്‍ എയിലെ മത്സരത്തില്‍ 1-1 സമനിലയാണ് ഇന്ത്യ പങ്കിട്ടത്. തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യയുടെ പെണ്‍നിര സെമി ബര്‍ത്തുറപ്പിക്കുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ വെങ്കലം നേടി. സെമിയില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് റസ്‌കത്തിനോട് പരാജയപ്പെട്ടതോടെയാണ് നിഖാത് സരീന്‍ വെങ്കലം നേടിയത്. ക്വാര്‍ട്ടറില്‍ ജോര്‍ദാന്റെ ഹനാന്‍ നാസറെയാണ് നിഖാത് സരിന്‍ തോല്‍പ്പിച്ചത്.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സ്വര്‍ണ്ണ മെഡല്‍ നേടി. 8.19.50 സമയം കുറിച്ചാണ് അവിനാഷിന്റെ സുവര്‍ണ്ണ മെഡല്‍ നേട്ടം. ഈ ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷതാരമാണ് അവിനാഷ്. ഷോട്ട് പുട്ടിലും ഇന്ത്യ സ്വര്‍ണ്ണം നേടി. ഇതിഹാസ താരം തജീന്ദര്‍പാല്‍ സിങ് ആറാം സ്വര്‍ണ്ണം നേടി. 20.36 ദൂരം എറിഞ്ഞാണ് തജീന്ദര്‍പാലിന്റെ സുവര്‍ണ്ണ നേട്ടം.

വനിതകളുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ ഹര്‍മിലാന്‍ ബെയ്ന്‍സ് വെള്ളി മെഡല്‍ നേടി. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ അജയ് കുമാര്‍ സരോജ് വെള്ളിയും ജിന്‍സണ്‍ ജോണ്‍സ് വെങ്കലവും നേടി. പുരുഷന്മാരുടെ ടീം ബാഡ്മിന്റണില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ചൈനയുടെ ഷി യൂഖിയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ലക്ഷ്യ സെന്‍ കീഴടക്കിയത്. 84 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്നിന്റെ ജയം.

badminton

ഒന്നാം സെറ്റില്‍ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും 22-20ന് ജയം ലക്ഷ്യ സെന്‍ നേടിയെടുത്തു. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ ഷി യൂഖി 14-21ന് ജയം നേടി. ഇതോടെ നിര്‍ണ്ണായകമായി മാറിയ മൂന്നാം സെറ്റില്‍ 21-18ന്റെ ജയം നേടിയ ലക്ഷ്യ സെന്‍ ഇന്ത്യയെ മുന്നിലെത്തിച്ചു.

രണ്ടാം മത്സരത്തില്‍ സത്വിക് സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം ലോക രണ്ടാം റാങ്ക് സഖ്യമായ ലിയാങ് വെയ്‌കെങ്-വാങ് ചാങ് സഖ്യത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷ സജീവമാക്കി. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ഇതോടെ 2-0ന് ഇന്ത്യ മുന്നിലെത്തി. മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത് ലീ ഷീഫെങ്ങിനോട് തോറ്റു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍ 22-14, 9-21.

Story first published: Sunday, October 1, 2023, 18:29 [IST]
Other articles published on Oct 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+