Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഷൂട്ടിങ്ങില്‍ പൊന്നണിഞ്ഞ് ഇന്ത്യ, ലോക റെക്കോഡ്! തുഴച്ചിലില്‍ വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ ടീമിന് സ്വര്‍ണ്ണം. 1893.7 സ്‌കോറോടെ ലോക റെക്കോഡിട്ടാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം. ദിവ്യാഷ് സിങ് പന്‍വാര്‍, ഐശ്വര്യ പ്രതാപ് തൊമാര്‍, രുദ്രാക്ഷ് പാട്ടില്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. പന്‍വാര്‍ 104.8, 104.3, 104.6, 104.7, 106.3, 104.9 എന്നിങ്ങനെയാണ് പോയിന്റ് നേടിയത്. രുദ്രാക്ഷ് 104.8, 106.1, 103.8, 105.5, 106.7, 105.6 എന്നിങ്ങനെയാണ് സ്‌കോര്‍ നേടിയത്.

rowing

104.1, 105.5, 105.3. 105.7, 105.3 ആണ് ഐശ്വര്യ പ്രതാപ് സിങ്ങിന്റെ സ്‌കോര്‍. ആകെ 1893.7 സ്‌കോറോടെയാണ് ഇന്ത്യയുടെ ഷൂട്ടിങ് ടീം സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ റെക്കോഡ്, ലോക റെക്കോഡുകള്‍ തകര്‍ത്താണ് ഇന്ത്യ 19ാം ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം നേടിയെടുത്തത്.

പുരുഷന്മാരുടെ കോസ്‌ലെസ് 4 വിഭാഗം തുഴച്ചിലില്‍ ഇന്ത്യ വെങ്കലവും നേടിയെടുത്തു. ജസ്‌വീന്ദര്‍ സിങ്, ഭീം സിങ്, പുനിത് കുമാര്‍, ആശിഷ് എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് അഭിമാന വെങ്കലം നേടിക്കൊടുത്തത്. 6.10.81 സമയം കുറിച്ചാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. തുഴച്ചിലില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്.

പുരുഷന്മാരുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഐശ്വര്യ പ്രതാപ് സിങ് തൊമാറിന് വെങ്കലം ലഭിച്ചു. രുദ്രാക്ഷ് പാട്ടില്‍ നാലാം സ്ഥാനത്തായി. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ രമിത ജിന്ദാലും വെങ്കലം നേടി.തുഴച്ചിലിലും ഷൂട്ടിങ്ങിലുമായി 10 മെഡലുകളാണ് ഇന്ത്യ നേടിയത്.

പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് വിഭാഗം തുഴച്ചിലില്‍ വെള്ളിയും പുരുഷന്മാരുടെ 8 അംഗങ്ങള്‍ തുഴയുന്ന വിഭാഗത്തില്‍ വെള്ളിയും നാല് അംഗങ്ങള്‍ തുഴയുന്ന വിഭാഗത്തില്‍ വെങ്കലവും രണ്ട് പേരടങ്ങുന്ന വിഭാഗത്തില്‍ വെങ്കലവും പുരുഷന്മാരുടെ സ്‌കള്‍സ് വിഭാഗത്തില്‍ വെങ്കലവും ഇന്ത്യ നേടി.

പുരുഷന്മാരുടെ ഷൂട്ടിങ്ങിലെ 10 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും വനിതകളില്‍ വെള്ളിയും വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലും വെങ്കലവും പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍റില്‍ വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ടെന്നിസില്‍ പുരുഷ ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ രണ്ടാം റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-യൂകി ഭാംബ്രി സഖ്യം ഉസ്‌ബെക്കിസ്ഥാന്റെ സെര്‍ജി ഫോമിന്‍-കുമോയുന്‍ സുല്‍ത്താനോവ് സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍-2-6,6-3, 10-6.

Story first published: Monday, September 25, 2023, 8:23 [IST]
Other articles published on Sep 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+