Asian Games 2023: കുതിപ്പ് തുടര്‍ന്ന് ഇന്ത്യയുടെ വോളി ടീം, ചൈനീസ് തായ്‌പെയിയെ തകര്‍ത്തു
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ വോളിബോളില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ദക്ഷിണ കൊറിയക്ക് പിന്നാലെ ചൈനീസ് തായ്‌പെയിയേയും ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുകയാണ്. 44ാം റാങ്കുകാരായ ചൈനീസ് തായ്‌പെയിക്കെതിരേ ആധികാരിക ജയമാണ് 73ാം റാങ്കുകാരായ ഇന്ത്യ നേടിയെടുത്തത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍ 25-22, 25-22, 25-21.
ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യക്കായി. ക്വാര്‍ട്ടറില്‍ ലോക റാങ്കിങ്ങിലെ അഞ്ചാം സ്ഥാനക്കാരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്. ആദ്യ സെറ്റില്‍ 6-10ന് ഇന്ത്യ മുന്നിട്ട് നിന്ന ശേഷം 11-13 എന്ന നിലയിലേക്ക് ചൈനീസ് നിര പിടിമുറുക്കി. എന്നാല്‍ എറിന്‍ വര്‍ഗീസ് നിര്‍ണ്ണായകമായ മൂന്ന് പോയിന്റുകള്‍ നേടി. ഇതില്‍ ഒരു ബ്ലോക്ക് പോയിന്റും ഉള്‍പ്പെടും.
ആദ്യ സെറ്റ് 21-21 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 25-22ന് ഇന്ത്യ വിജയം നേടിയെടുത്തത്. എറിന്‍ വര്‍ഗീസിനൊപ്പം അശ്വല്‍ റായിയും ആദ്യ സെറ്റില്‍ തിളങ്ങി. ശക്തമായ പോരാട്ടം ചൈനീസ് നിര കാഴ്ചവെച്ചു. രണ്ടാം സെറ്റില്‍ ലീഡോടെയാണ് ഇന്ത്യ തുടങ്ങിയത്. 6-0ന് ഇന്ത്യ തുടക്കത്തിലേ ലീഡെടുത്തെങ്കിലും ശക്തമായി തിരിച്ചെത്തിയ ചൈനീസ് നിര 10-8 എന്ന നിലയിലേക്ക് സ്‌കോര്‍ എത്തിച്ചു. ശക്തമായ പോരാട്ടത്തിനൊടുവില്‍ 21-19 എന്ന നിലയിലേക്ക് രണ്ടാം സെറ്റെത്തി.
മൂന്നാം സെറ്റിലും ഇന്ത്യ ലീഡോടെയാണ് തുടങ്ങിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ചൈനീസ് നിര 14-14 എന്ന നിലയിലേക്ക് സ്‌കോര്‍ എത്തിച്ചു. അശ്വല്‍ റായ്, വിനിത് കുമാറും നിര്‍ണ്ണായക പോയിന്റുകള്‍ നേടി 17-15 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചു. തുടര്‍ച്ചയായി ആക്രമിച്ച ഇന്ത്യ 23-19 എന്ന നിലയിലേക്ക് സ്‌കോര്‍ എത്തിച്ചു. മികവ് തുടര്‍ന്ന് 25-21 പോയിന്റിന് ഇന്ത്യ മൂന്നാം സെറ്റും പിടിച്ചതോടെ ചൈനീസ് തായ്‌പെയെ മറികടന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുകയായിരുന്നു.

ഇന്ത്യയുടെ പുരുഷ ടേബില്‍ ടെന്നിസ് ടീമും മുന്നോട്ട് കുതിക്കുകയാണ്. യമനെ 3-0ന് തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമിനായി. വെറ്ററന്‍ താരങ്ങളായ ശരത് കമാല്‍- ജി സത്യന്‍ സഖ്യമാണ് തകര്‍പ്പന്‍ ജയം നേടിയത്. 14 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 11-3, 11-2, 11-6. 41കാരനായ ശരത് കമാലിന്റെ അവസാന ഏഷ്യന്‍ ഗെയിംസാണിത്.
പൂള്‍ എഫിലെ രണ്ടാം മത്സരത്തില്‍ സിംഗപ്പൂര്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം നേരിടുക. ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നിസ് ടീമിന്റെ ആദ്യത്തെ എതിരാളികള്‍ സിംഗപ്പൂര്‍ സഖ്യമാണ്.
ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതകള്‍ സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചു. ഐഹിക മുഖര്‍ജി സൂവിനെ 11-7, 11-8, 9-11, 11-5നെ തോല്‍പ്പിച്ചു. അതേ സമയം സൂപ്പര്‍ താരം മനിക ബത്രയെ സെങ് 11-3, 3-11, 12-10, 10-12, 12-10 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ശ്രീജ സിന്‍ റുവിനെ 12-14, 11-9, 8-11, 11-7 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ സെങ് അയ്ഹിക മുഖര്‍ജിയെ സെങ് 7-11, 11-2, 11-7, 12-10 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications