Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ഗോള്‍മഴ തീര്‍ത്ത് ഇന്ത്യ, സിംഗപ്പൂരിനെ നാണംകെടുത്തി! ഹര്‍മന്‍പ്രീതിന് 4 ഗോള്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. സിംഗപ്പൂരിനെ 16-1നാണ് ഇന്ത്യയുടെ പുലിക്കുട്ടികള്‍ തകര്‍ത്തുവിട്ടത്. നായകന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മന്ദീപ് സിങ് ഹാട്രിക്കും നേടി. അടുത്ത മത്സരത്തിലെ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാനാണ്.

സിംഗപ്പൂരിനെതിരേ സര്‍വാധിപത്യമാണ് ഇന്ത്യ കാട്ടിയത്. തുടക്കം മുതല്‍ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. ആദ്യം ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യ നഷ്ടപ്പെടുത്തി. 12ാം മിനുട്ടില്‍ ഇന്ത്യ ലീഡെടുത്തു. മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. പിന്നീടങ്ങോട്ട് സിംഗപ്പൂര്‍ ഗോള്‍മുഖത്ത് നിരന്തരം ഇന്ത്യ അപകടം സൃഷ്ടിച്ചു. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്.

മന്ദീപ് സിങ്ങിന്റെ മികച്ച മുന്നേറ്റത്തിനൊടുവില്‍ താരം നല്‍കിയ പാസില്‍ ഗുര്‍ജന്താണ് ലക്ഷ്യം കണ്ടതാണ്.
3-0ന്റെ ലീഡിലേക്കെത്തിയതോടെ ഇന്ത്യ ആക്രമണം കടുപ്പിച്ചു. 22ാം മിനുട്ടില്‍ സുമിത്തിലൂടെ ഇന്ത്യ നാലാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 23ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ അഞ്ചാം ഗോള്‍ നേടി. പെനല്‍റ്റി കോര്‍ണര്‍ ഷോട്ട് സിംഗപ്പൂര്‍ താരത്തിന്റെ കാലില്‍ തട്ടി ഹര്‍മന്‍പ്രീതിലേക്കെത്തിയപ്പോള്‍ ലക്ഷ്യം പിഴക്കാതെ താരം പന്ത് പോസ്റ്റിലെത്തിച്ചു.

മൂന്ന് മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകളാണ് ഇന്ത്യ നേടിയത്. 30ാം മിനുട്ടില്‍ ഇന്ത്യ ആറാം ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹാര്‍ദിക് അമിത് നല്‍കിയ പാസിനെ അമിത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 6-0ന് ഇന്ത്യ വ്യക്തമായ ആധിപത്യം നേടിയെടുത്തു. 37ാം മിനുട്ടില്‍ ഇന്ത്യ ഏഴാം ഗോള്‍ നേടി. ഇത്തവണ മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. തൊട്ടടുത്ത മിനുട്ടില്‍ ഷംസീറിലൂടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ എട്ടാം ഗോള്‍ ചേര്‍ത്തു.

hockey, india

39ാം മിനുട്ടില്‍ ഇന്ത്യ വീണ്ടും വലകുലുക്കി. അഭിഷേകിന്റെ പാസില്‍ ഹര്‍മന്‍പ്രീതാണ് വലകുലുക്കിയത്. 40ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇടത് കോര്‍ണറിന്റെ മുകളിലായാണ് ഹര്‍മന്‍പ്രീത് പന്തെത്തിച്ചത്.ഇന്ത്യന്‍ നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്. 42ാം മിനുട്ടില്‍ ഇന്ത്യ ഗോള്‍ നമ്പര്‍ 11 ആക്കി ഉയര്‍ത്തി. ഹര്‍മന്‍പ്രീതാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. 50ാം മിനുട്ടില്‍ മന്ദീപിലൂടെ ഇന്ത്യ 12ാം ഗോള്‍ നേടി.

തൊട്ടടുത്ത മിനുട്ടില്‍ അഭിഷേകിലൂടെ ഇന്ത്യ 13ാം ഗോള്‍ നേടി. അഭിഷേക് വീണ്ടും വലകുലിക്കിയതോടെ ഇന്ത്യ കൂറ്റന്‍ ജയം ഉറപ്പിച്ചു. 53ാം മിനുട്ടില്‍ സിംഗപ്പൂരിന് ആശ്വാസമായി ആദ്യ ഗോള്‍ പിറന്നു. മുഹമ്മദാണ് സിംഗപ്പൂരിനായി ലക്ഷ്യം കണ്ടത്. 55ാം മിനുട്ടില്‍ വരുണിലൂടെ ഇന്ത്യ 15ാം ഗോള്‍ നേടിയപ്പോള്‍ 56ാം മിനുട്ടില്‍ പെനല്‍റ്റി കോര്‍ണറിലൂടെ 16ാം ഗോളും നേടി.

ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 16-1ന്റെ വമ്പന്‍ ജയം ഇന്ത്യക്ക്. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Story first published: Tuesday, September 26, 2023, 8:50 [IST]
Other articles published on Sep 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+