Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: സ്‌ക്വാഷില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം, ദീപിക-ഹരീന്ദര്‍ സഖ്യം കസറി! അഭിമാന നേട്ടം

ഹാങ്ചൗ: സ്‌ക്വാഷില്‍ ഇന്ത്യക്ക് അഭിമാന സ്വര്‍ണ്ണ നേട്ടം. മികസഡ് ഡബിള്‍സിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ മലേസ്യന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ പാല്‍ സിങ് സഖ്യം സ്വര്‍ണ്ണം നേടിയെടുത്തത്. അമ്മയായ ശേഷവും സ്‌ക്വാഷില്‍ മത്സരിക്കാന്‍ തയ്യാറായ ദീപികയ്ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന മെഡലാണ് നേടാനായത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തികിന്റെ ഭാര്യയായ ദീപിക മലയാളിയുമാണ്.

india

അമ്പെയ്ത്തില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ കൊമ്പൗണ്ട് ടീം വിഭാഗത്തില്‍ അഭിഷേക് വര്‍മ, ഓജസ് പ്രവിന്‍, പ്രതമേഷ് എന്നിവര്‍ അടങ്ങുന്ന ടീം ഭൂട്ടാന്‍ സഖ്യത്തെ 235-221 എന്ന പോയിന്റിന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ ചൈനീസ് ടീമിനെയാണ് ഇന്ത്യന്‍ ടീം നേരിടാന്‍ പോകുന്നത്. ബാഡമിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായപ്പോള്‍ എച്ച് എസ് പ്രണോയ് സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

വനിതകളുടെ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ ചൈനയോട് തോറ്റു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. പുരുന്മാരുടെ 130 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ നവീന് വെങ്കല മെഡല്‍ നഷ്ടമായി. കൊറിയയുടെ കിം മിന്‍സിയോക്കിനോട് നവീന്‍ തോല്‍ക്കുകയായിരുന്നു. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ചൈനയെ 235-224 എന്ന പോയിന്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്.

വനിതകളുടെ 50 കിലോഗ്രാം വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യയുടെ പുജ ഖെലോട്ട് പരാജയപ്പെട്ടു. ഉസ്‌ബെക്കിസ്ഥാന്റെ അക്‌ടെന്‍ജി ക്യുനിംജീവയോടാണ് 2-9നാണ് പൂജ തോറ്റത്.

പുരുഷന്മാരുടെ ക്രിക്കറ്റില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണ്ണ മെഡല്‍ നേടിയതിനാല്‍ പുരുഷ ടീമിനും സ്വര്‍ണ്ണ മെഡല്‍ നേടേണ്ടത് അത്യാവശ്യമാണെന്ന് പറയാം. രണ്ടാം സെമിയില്‍ അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഏഴാം തീയ്യതി നടക്കുന്ന ഫൈനലില്‍ ഇന്ത്യ-പാക് ഫൈനല്‍ മത്സരം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ മലേസ്യയുടെ ഇയിന്‍ യോ നഗിനോട് തോറ്റതോടെയാണ് സൗരവ് വെള്ളിയിലേക്കൊതുങ്ങിയത്. 2006 മുതല്‍ ഇന്ത്യക്കായി തുടര്‍ച്ചയായി വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യത്തെ സ്‌ക്വാഷ് താരമായി സൗരവ് മാറിയിരിക്കുകയാണ്. 12ാം ദിനം 3 സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലുമാണ് ഇന്ത്യ നേടിയത്.

Story first published: Thursday, October 5, 2023, 12:56 [IST]
Other articles published on Oct 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+