Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ടെന്നീസില്‍ ചാംപ്യന്‍മാര്‍ക്കു ഷോക്ക്! ബാസ്‌കറ്റ് ബോളില്‍ മുന്നോട്ട്

ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യക്കു ഏറ്റവും വലിയ ഷോക്ക് നേരിട്ടത് ടെന്നീസ് കോര്‍ട്ടിലായിരുന്നു. പുരുഷ ഡബിള്‍സില്‍ നിലവിലെ ചാംപ്യന്‍മാരും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായിരുന്ന രോഹന്‍ ബൊപ്പണ്ണ- യുകി ഭാംബ്രി സഖ്യത്തിനു ആദ്യ റൗണ്ടില്‍ തന്നെ അടിതെറ്റി. എന്നാല്‍ ബാസ്‌കറ്റ് ബോളില്‍ ഇന്ത്യന്‍ ടീം വിജയവുമായി മുന്നേറിയപ്പോള്‍ ഹാന്റ്‌ബോളില്‍ പിഴയ്ക്കുകയും ചെയ്തു.

ടെന്നീസില്‍ ബൊപ്പണ്ണ- ഭാംബ്രി സഖ്യം നേരിട്ടു പ്രീക്വാര്‍ട്ടറിലായിരുന്നു ഇന്നു മല്‍സരിക്കാനിറങ്ങിയത്. ഉസ്‌ബെക്കിസ്താന്റെ സെര്‍ജി ഫോമിന്‍, ഖുമോയുന്‍ സുല്‍ത്താനോവ് ജോടിയായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍. അനായാസ വിജയവുമായി ബൊപ്പണ്ണ- ഭാംബ്രി സഖ്യം ക്വാര്‍ട്ടറിലേക്കു കുതിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.

ROHAN BOPANNA

ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു ടോപ് സീഡുകളായ ഇന്ത്യന്‍ സഖ്യത്തെ റാങ്കിങില്‍ ബഹുദൂരം പിന്നിലുള്ള ഉസ്‌ബെക്ക് സഖ്യം ഞെട്ടിക്കുകയായിരുന്നു. ആദ്യ സെറ്റ് 6-2നു കാര്യമായി വിയര്‍ക്കാതെയാണ് ബൊപ്പണ്ണ- ഭാംബ്രി സഖ്യം വരുതിയിലാക്കിയത്. പക്ഷെ അടുത്ത സെറ്റില്‍ ഇന്ത്യ പതറി 6-3ന്റെ അപ്രതീക്ഷിത വിജയവുമായി ഉസ്‌ബെക്കിസ്താന്‍ ഒപ്പമെത്തി.

നിര്‍ണായകമായ അവസാന സെറ്റില്‍ 10-6ന്റെ ജയവുമായി ഉസ്‌ബെക്ക് ജോടി നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കു മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു. കളിയുടെ അവസാന ഘട്ടങ്ങളില്‍ സര്‍വുകളിലും സ്‌ട്രോക്കുകളിലുമെല്ലാം ഭാംബ്രി പതറിയതാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണമായി മാറിയത്.

ഡബിള്‍സില്‍ ആദ്യത്തെ 10 റാങ്കിനുള്ളില്‍ വരുന്ന താരമാണ് വെറ്ററന്‍ താരം ബൊപ്പണ്ണ. ഭാംബ്രിയാവട്ടെ ആദ്യത്തെ 100നുള്ളിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉസ്‌ബെക്കിസ്താന്‍ ജോടികള്‍ ആദ്യത്തെ 300 റാങ്കില്‍പ്പോലും ഇടം പിടിക്കാത്തവരാണ്. അതുകൊണ്ടു തന്നെ ഈ പരാജയം ഇന്ത്യന്‍ സഖ്യത്തെ ശരിക്കും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌ന മിന്നുന്ന വിജയവുമായി പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. രണ്ടാം റൗണ്ടില്‍ 17കാരിയായ ഉസ്‌ബെക്കിസ്താന്‍ താരം സബ്രീന ഒലിംജൊനോവയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു അങ്കിത തകര്‍ത്തുവിട്ടത്. 6-0, 6-0 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരം എതിരാളിയെ നിഷ്പ്രഭമാക്കിയത്. മല്‍സരം വെറും 51 മിനിറ്റ് കൊണ്ട് അവസാനിക്കുകയും ചെയ്തു.

അതേസമയം, പുരുഷ വിഭാഗം ബാസ്‌കറ്റ് ബോളില്‍ റൗണ്ട് റോബിന്‍ പൂള്‍ സിയിലെ മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തു. ആവേശകരമായ മല്‍സരത്തില്‍ മലേഷ്യയെ 20-16നായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. പക്ഷെ വനിതാ ടീമിനു പരാജയം നേരിട്ടു. ഉസ്‌ബെക്കിസ്താനോടു ഇന്ത്യ 14-19നായിരുന്നു കീഴടങ്ങിയത്.

ഹാന്റ് ബോളില്‍ ഇന്ത്യന്‍ ടീം ദയനീയ തോല്‍വിയേറ്റു വാങ്ങി. പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ കരുത്തരായ ജപ്പാനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 13-41നായിരുന്നു ഇന്ത്യയെ ജപ്പാന്‍ തരിപ്പണമാക്കിയത്.

Story first published: Monday, September 25, 2023, 14:47 [IST]
Other articles published on Sep 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+