For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Asian Games 2023: വര്‍ണാഭം, മനോഹരം! ഉദ്ഘാടന ചടങ്ങ് ഗംഭീരം- പ്രതീക്ഷയോടെ ഇന്ത്യ

ഹാങ്ചൗ: ചൈനയുടെ പാരമ്പര്യവും സംസ്‌കാരവും പൈതൃകവും പ്രകൃതിയുമെല്ലാം ഹാങ്ചൗവില്‍ കാഴ്ചയുടെ വിരുന്നൊരുക്കിയപ്പോള്‍ 19ാം ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ അതി ഗംഭീരമായി മാറി. 45 രാജ്യങ്ങളില്‍ നിന്നായി 12417 താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഏഷ്യന്‍ ഗെയിംസിനാണ് ചൈന ആതിഥേയരാവുന്നത്. 56 വേദികളിലായി 481 ഇനങ്ങളിലാണ് ഇത്തവണ മെഡല്‍ പോരാട്ടം നടക്കുന്നത്.

ദൃശ്യ മനോഹാരിത തീര്‍ത്ത ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയുടെ ഹോക്കി പുരുഷ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സിങ് താരം ലവ്‌ലിന ബൊര്‍ഗോഹെയ്‌നുമാണ് പതാകയേന്തിയത്. ക്വന്റാങ് നദിയുടെ ഓളങ്ങളുടെ തീമിലാണ് ഉദ്ഘാടന പരിപാടികള്‍ നടന്നത്. സാങ്കേതിക വിദ്യയെ ഉപയോഗിപ്പെടുത്തി നടത്തിയ ഡിജിറ്റല്‍ വെടിക്കെട്ടും ആസ്വാദകര്‍ക്ക് മികച്ച അനുഭവമാണ് നല്‍കിയത്. വായു മലിനീകരണ പ്രശ്‌നങ്ങള്‍ കാരണമാണ് സാധാരണയായി നടത്തുന്ന വെടിക്കെട്ട് ചൈന ഒഴിവാക്കിയത്.

ലേസര്‍ ഷോയും ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി. പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കൊണ്ട് കണ്ണിനെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകളും ചൈന ഒരുക്കിയിട്ടുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങുകളിലെ പരിപാടികള്‍ നേരത്തെ പുറത്തുവിടാതെയാണ് ചൈന സസ്‌പെന്‍സ് കാത്തത്. മഴ ഭീഷണി ഉണ്ടായിരുന്നെങ്കിലും ചടങ്ങുകളുടെ സമയത്ത് മഴയുണ്ടായില്ല. അതുകൊണ്ടുതന്നെ ഗംഭീരമായിത്തന്നെ ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയായി.

655 അംഗങ്ങളടങ്ങുന്ന ശക്തമായ സംഘത്തെയാണ് ഇന്ത്യ ഹാങ്ചൗവില്‍ ഇറക്കുന്നത്. 45 മലയാളികളും ഇതില്‍ ഉള്‍പ്പെടും. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ഇത്രയും താരങ്ങളെ ഇന്ത്യ മത്സരിപ്പിക്കുന്നത് ഇതാദ്യമായാണ്. 39 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. ഇത്തവണയും ഉറച്ച മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ട്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളാണ് ഇന്ത്യ നേടിയത്. 16 സ്വര്‍ണ്ണവും 23 വെള്ളിയുമടക്കമായിരുന്നു ഇന്ത്യയുടെ നേട്ടം.

asian games 2023

എട്ടാം സ്ഥാനക്കാരായാണ് ഇന്ത്യ മടങ്ങിയത്. ഇത്തവണ മെഡല്‍ എണ്ണം കൂട്ടി സ്ഥാനം മെച്ചപ്പെടുത്താനുറച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. അത്‌ലറ്റിക്‌സിലാണ് ഇത്തവണയും ഇന്ത്യയുടെ വലിയ പ്രതീക്ഷ. ജക്കാര്‍ത്തയില്‍ 20 മെഡലുകളും ഇന്ത്യ നേടിയത് അത്‌ലറ്റിക്‌സിലായിരുന്നു. ക്രിക്കറ്റില്‍ വനിതാ, പുരുഷ ടീമുകളില്‍ നിന്ന് സ്വര്‍ണ്ണത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഗുസ്തി, ഷൂട്ടിങ്, ജാവലിന്‍ ത്രോ തുടങ്ങിയവയിലെല്ലാം ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയാണുള്ളത്.

ജാവലിന്‍ ത്രോയില്‍ മികച്ച ഫോമിലുള്ള നീരജ് ചോപ്രയും ഇന്ത്യയുടെ ഉറച്ച സുവര്‍ണ്ണ മെഡല്‍ പ്രതീക്ഷകളാണ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് കോവിഡിനെത്തുടര്‍ന്നാണ് ഇൗ വര്‍ഷത്തേക്ക് മാറ്റിവെച്ചത്. ചരിത്രത്തിലെ ഏറ്റവും ശക്തരായ സംഘത്തെ അയച്ച ഇന്ത്യ ഏറ്റവും മികച്ച മെഡല്‍ നേട്ടത്തോടെ ഇത്തവണത്തെ ഗെയിംസ് അവസാനിപ്പിക്കുമോയെന്നത് കണ്ടറിയാം. ഓദ്യോഗിക ഉദ്ഘാടനത്തിന് മുമ്പുതന്നെ ഫുട്‌ബോള്‍, വോളിബോള്‍, ടേബിള്‍ ടെന്നിസ്, വനിതാ ക്രിക്കറ്റ് തുടങ്ങി പല ഇനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

ആതിഥേയരായ ചൈന 886 താരങ്ങളെയാണ് മത്സരരംഗത്തിറക്കുന്നത്. ഇതില്‍ 36 ഒളിംപിക് ചാമ്പ്യന്മാരുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. യുവനിരയെയാണ് ചൈന കളത്തിലിറക്കുന്നതെന്നതാണ് ശ്രദ്ധേയം. ഇതുവരെയുള്ള ഏഷ്യന്‍ ഗെയിംസില്‍ നിന്നായി 1473 സ്വര്‍ണ്ണമടക്കം 3187 മെഡല്‍ നേടിയ ചൈന ഇത്തവണയും മെഡല്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.

Story first published: Saturday, September 23, 2023, 18:14 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+