Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ഗുസ്തി; വിനേഷ് ഫോഗട്ടിന് സ്വര്‍ണം

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്വര്‍ണം നേടി. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ആണ് സ്വര്‍ണം നേടിയത്. ജപ്പാന്റെ യൂക്കിയെയാണ് താരം പരാജയപ്പെടുത്തിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണമായി. ഗെയിംസിന്റെ ആദ്യദിനം 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയയും സ്വര്‍ണം നേടിയിരുന്നു.

ആദ്യ മത്സരങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിനേഷ് ഫൈനലിലും ഏകപക്ഷീയമായ പോരാട്ടമാണ് കാഴ്ചവെച്ചത്. സ്വര്‍ണം നേടാന്‍ കഴിയുമെന്ന പ്രതീക്ഷ നേരത്തെ താരം പങ്കുവെച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിനെത്തുന്ന എതിരാളികള്‍ കരുത്തരാണ്. ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയവരും മത്സരിക്കാനുണ്ടാകും. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടമാണ് നടക്കുകയെന്നാണ് പ്രതീക്ഷയെന്നും തുടരെ രണ്ടുതവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ വിനേഷ് പറഞ്ഞു.

photo

ഗെയിംസിന്റെ രണ്ടാം ദിനം ഇന്ത്യ ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിരുന്നു. ഇതോടെ രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് നാലു മെഡലുകളായി. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണാണ് ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തന്നത്. രാവിലെ നടന്ന 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ വെള്ളി സമ്മാനിച്ചതിനു പിന്നാലെയാണ് ഷെറോണിന്റെയും നേട്ടം.

Story first published: Monday, August 20, 2018, 19:12 [IST]
Other articles published on Aug 20, 2018
Read in English: Vinesh clinches Asiad gold
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+