Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെങ്കലം സ്വര്‍ണമാക്കും; ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാകാന്‍ വിനേഷ് ഫോഗട്ട്

ദില്ലി: ഏഷ്യന്‍ ഗെയിംസ് പടിവാതില്‍ക്കലെത്തിനില്‍ക്കെ ഇന്ത്യയുടെ കായിക താരങ്ങള്‍ അവസാനവട്ട ഒരുക്കത്തിനുശേഷം ഇന്തോനേഷ്യയിലേക്ക് വിമാനം കയറുകയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ മെഡലുകള്‍ നേടാനായാണ് ഇന്ത്യയുടെ പുറപ്പാട്. 572 ഇന്ത്യന്‍ കായിക താരങ്ങള്‍ ഇതിനകം തന്നെ ഏഷ്യന്‍ ഗെയിംസില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇന്ത്യ മെഡല്‍ ലക്ഷ്യമിടുന്ന പ്രധാന ഇനങ്ങളിലൊന്നാണ് ഗുസ്തി. ലോക നിലവാരമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ സ്വര്‍ണവുമായി മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇരുപത്തിനാലുകാരിയായ വിനേഷ് ഫോഗട്ടും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള താരമാണ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷ് കഴിഞ്ഞ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു.

vineshphogat

2014ല്‍ താന്‍ ചെറുപ്പമായിരുന്നെന്ന് വിനേഷ് പറഞ്ഞു. നാലുവര്‍ഷത്തിനിപ്പുറം മികച്ച പരിചയസമ്പത്ത് കൂട്ടിനുണ്ട്. ജക്കാര്‍ത്തയില്‍ സ്വര്‍ണം തന്നെയാണ് ലക്ഷ്യമിടുന്നത്. തന്റെ എല്ലാ കഴിവുകളും അതിനായി വിനിയോഗിക്കും. സ്വര്‍ണം നേടാനുള്ള മികച്ച അവസരമായാണ് ഇതിനെ വിലയിരുത്തുന്നതെന്നും ദില്ലിയില്‍ നടന്ന ഒരു യാത്രയയപ്പു വേളയില്‍ താരം പറഞ്ഞു.

ഏഷ്യന്‍ ഗെയിംസിനെത്തുന്ന എതിരാളികള്‍ കരുത്തരാണ്. ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയവരും മത്സരിക്കാനുണ്ടാകും. അതുകൊണ്ടുതന്നെ കടുത്ത പോരാട്ടമാണ് നടക്കുകയെന്നാണ് പ്രതീക്ഷയെന്നും തുടരെ രണ്ടുതവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിയ വിനേഷ് പറഞ്ഞു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെയാണ് ഏഷ്യന്‍ ഗെയിംസ്.

Story first published: Monday, August 13, 2018, 17:28 [IST]
Other articles published on Aug 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+