Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല; ട്രയല്‍സില്‍ നിന്നും പിന്മാറി; കാരണം?

കോഴിക്കോട്: ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്മാറി. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ട്രയല്‍സില്‍നിന്നും ടിന്റു പിന്മാറിയതോടെ ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമില്‍ ഇടംപിടിക്കാനുള്ള അവസാന സാധ്യതയും ഇല്ലാതായി.

പരിക്കിന്റെ പിടിയിലായതാണ് പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ടിന്റുവിന് കാലുവേദനയുണ്ടെന്നും അതുകൊണ്ടാണ് പിന്‍മാറുന്നതെന്നും പരിശീലകയായ പി.ടി. ഉഷ വ്യക്തമാക്കി. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്ന ടിന്റവിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് മെഡല്‍ നഷ്ടമുണ്ടാക്കും.

tintu-luka

ഒരു മിനിറ്റ് 59.19 സെക്കന്‍ഡിലാണ് ടിന്റു അന്ന് 800 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി വെള്ളിനേടിയത്. 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിലും ടിന്റു അംഗമായിരുന്നു. അതേസമയം, സമീപകാലത്തായി ടിന്റു ഫോമിലല്ല. ഈവര്‍ഷം പ്രധാന മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തില്ല. പ്രതീക്ഷച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിയില്ലെന്ന തോന്നലാണ് ടിന്റുവിന്റെ പിന്മാറ്റത്തിന് കാരണം. ജക്കാര്‍ത്തയില്‍ 572 അംഗ ടീമാണ് ഇന്ത്യയ്ക്കായി ഗെയിംസിനിറങ്ങുക. ഇതില്‍ 50 പേരും അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നവരാണ്.

Story first published: Tuesday, August 14, 2018, 11:52 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+