Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിട്ടും സര്‍ക്കാര്‍ നിലപാടില്‍ ഞെട്ടി തേജീന്ദര്‍

ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിട്ടും പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടില്‍ അമ്പരന്ന് ഷോട്ട് പുട്ട് താരം തേജീന്ദര്‍പാല്‍ സിങ്. സ്വര്‍ണം നേടിയ താരത്തെ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അഭിനന്ദിച്ചെങ്കിലും ക്യാഷ് അവാര്‍ഡ് പ്രഖ്യാപനമില്ലാത്തതാണ് താരത്തെയും കുടുംബത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുന്നത്. 20.75 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു ഇന്ത്യന്‍താരം.

tejinder-singh

ഹരിയാന, ദില്ലി, ഒഡിഷ സര്‍ക്കാരുകള്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍തന്നെ സമ്മാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പഞ്ചാബ് സര്‍ക്കാര്‍ യാതൊരുവിധ പ്രഖ്യാപനങ്ങളും ഇതുവരെ നടത്തിയിട്ടില്ലെന്ന് തേജീന്ദര്‍പാലിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. സ്വര്‍ണം നേടുന്നവര്‍ക്ക് 3 കോടി രൂപയും, വെള്ളി നേടുന്നവര്‍ക്ക് 1.5 കോടി രൂപയും വെങ്കലം നേടുന്നവര്‍ക്ക് 75 ലക്ഷം രൂപയുമാണ് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

മാത്രമല്ല, സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ഹരിയാന പോലീസ് സര്‍വീസിലോ, സിവില്‍ സര്‍വീസിലോ ജോലി നല്‍കും. വെള്ളി നേടുന്നവര്‍ക്ക് ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയാണ് വാഗ്ദാനം. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടവെള്ളിനേടിയ ദ്യുതി ചന്ദിന് ഒഡിഷ സര്‍ക്കാര്‍ 1.5 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. 4x4 മീറ്റര്‍ മിക്‌സഡ് റിലേയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീം അംഗം അരോക്യ രാജീവിനും, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിനേടിയ ധരുണ്‍ അയ്യസാമിക്കും തമിഴ്‌നാട് സര്‍ക്കാര്‍ 30 ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചത്.

ഇതുകൂടാതെ, വെങ്കല മെഡല്‍ നേടിയ ജി സത്യന്‍, ശരത് കമല്‍, ആന്റണി അമല്‍രാജ് എന്നിവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു. അതേസമയം, പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരിക്കാന്‍ തേജീന്ദര്‍ കുമാര്‍ വിസമ്മതിച്ചു. അത് സര്‍ക്കാര്‍ കാര്യമാണെന്നും തന്റെ ജോലി ഫീല്‍ഡിലാണെന്നുമാണ് താരത്തിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ തേജീന്ദര്‍ നാട്ടിലെത്താനാണ് കാത്തിരിക്കുന്നതെന്നാണ് പരിശീലകന്‍ പ്രതികരിച്ചത്.

Story first published: Thursday, August 30, 2018, 17:18 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+