For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; സ്വപ്‌ന സ്വര്‍ണവുമായി സ്വപ്‌ന ബര്‍മന്‍; ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ്

By Lekhaka

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇരട്ട സ്വര്‍ണത്തിളക്കവുമായി ഇന്ത്യ. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ് സ്വര്‍ണം നേടിയതിന് പിന്നാലെ വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മനും സ്വര്‍ണം സ്വന്തമാക്കി. സ്വപ്‌ന ആകെ 6026 പോയന്റുകളുമായാണ് അത്‌ലറ്റിക്‌സിലെ മികവ് തെളിയിച്ചത്. ട്രിപ്പിള്‍ ജംപില്‍ തകര്‍പ്പന്‍ ചാട്ടം പുറത്തെടുത്താണ് അര്‍പീന്ദര്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. അര്‍പീന്ദര്‍ 16.77 മീറ്റര്‍ ദൂരം ചാടിയപ്പോള്‍ ഇന്ത്യയുടെ മറ്റൊരു താരം രാകേഷ് ബാബു അഞ്ചാംസ്ഥാനത്തായി. ഉസ്ബക്കിസ്ഥാന്‍ താരം വെള്ളിയും, ചൈനീസ് താരം വെങ്കലവും നേടി.

Swapna

ഗെയിംസിന്റെ പതിനൊന്നാം ദിവസം ഇന്ത്യ രണ്ടു മെഡലുകള്‍ കൂടി നേടിയിരുന്നു. 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദ് വെള്ളിയും ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമല്‍, മനികാ ബത്ര സഖ്യം വെങ്കലവും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് താരമെന്ന ബഹുമതി മനികാ ബത്രയ്ക്ക് സ്വന്തമായി. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 54 ആയി ഉയര്‍ന്നു. 11 സ്വര്‍ണവും 20 വെള്ളിയും 23 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Wednesday, August 29, 2018, 19:13 [IST]
Other articles published on Aug 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+