For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ് ഒരുക്കം; ഗുസ്തി താരം സുശീല്‍ കുമാര്‍ ജോര്‍ജ്ജിയയിലേക്ക് പറക്കും

ദില്ലി: ഇന്ത്യന്‍ ഗുസ്തിയിലെ സൂപ്പര്‍താരമായ സുശീല്‍ കുമാര്‍ 10 ദിവസത്തെ പരിശീലനത്തിനായി ജോര്‍ജ്ജിയയിലേക്ക് യാത്ര തിരിക്കും. ജക്കാര്‍ത്തയില്‍ ആരംഭിക്കുന്ന 2018 ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായാണ് ഈ വിദേശ പരിശീലനം. 12 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് സുശീല്‍ കോണ്ടിനന്റല്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ഗുവാംഗ്‌സു, ഇഞ്ചിയോണ്‍ എഡിഷനുകളില്‍ പങ്കെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

sushilkumar

ലോക, ഏഷ്യന്‍ ചാമ്പ്യന്‍ പട്ടങ്ങള്‍ നേടിയിട്ടുള്ള സുശീലിന് ഏഷ്യന്‍ ഗെയിംസില്‍ ഈ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കുറി വിജയിക്കാനുള്ള ഒരുക്കത്തിലാണ്, താരം കൂട്ടിച്ചേര്‍ത്തു. 74 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അതേസമയം ജോര്‍ജ്ജിയയില്‍ രഹസ്യ ട്രെയിനിംഗാണ് നടത്തുന്നതെന്ന വാര്‍ത്തകളെ സുശീല്‍ തള്ളി. എല്ലാവര്‍ക്കും അറിയാവുന്ന ഷെഡ്യൂള്‍ തന്നെയാണ് ജോര്‍ജ്ജിയയിലും, ഒരു ദിവസം വെയ്റ്റ് ട്രെയിനിംഗും, അടുത്ത ദിവസം ഫൈറ്റുമാണ്, അദ്ദേഹം വിശദീകരിച്ചു.

വിവിധ തരത്തിലുള്ള എതിരാളികളെ ലഭിക്കുമെന്നതാണ് ജോര്‍ജ്ജിയയിലെ പ്രത്യേകത. അസര്‍ബൈജാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുമുള്ള ഗുസ്തിക്കാരും ഇവിടെ പരിശീലിക്കുന്നതിനാല്‍ മത്സരം കടുപ്പമേറിയതാകും. ഗുസ്തി പോലുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവരുന്നത് എളുപ്പമുള്ള കാര്യമല്ല. എതിരാളിയെ ഒരേ തരത്തില്‍ കണ്ട് പദ്ധതി നടപ്പാക്കുകയാണ് ഉദ്ദേശം, സുശീല്‍കുമാര്‍ വ്യക്തമാക്കി.

Story first published: Thursday, August 2, 2018, 17:00 [IST]
Other articles published on Aug 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+