Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷ് സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഗെയിംസിന്റെ ഏഴാം ദിനം കാര്യമായ മെഡല്‍നേട്ടമില്ലാത്ത ഇന്ത്യ സ്‌ക്വാഷില്‍ മൂന്ന് വെങ്കല മെഡലുകളാണ് സ്വന്തമാക്കിയത്. വനിതകളുടെ സിംഗിള്‍സില്‍ മലയാളി കൂടിയായ ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ എന്നിവരും പുരുഷന്മാരുടെ സിംഗിള്‍സില്‍ സൗരവ് ഘോഷാലും വെങ്കലം നേടി. മൂന്നുപേരും സെമിയില്‍ പരാജയപ്പെട്ടതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 28 ആയി. ആറു സ്വര്‍ണവും അഞ്ച് വെള്ളിയും 17 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഗെയിംസിന്റെ ആറാംദിനം ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യമാണ് സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.

pics

പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടിയിരുന്നു. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

Story first published: Saturday, August 25, 2018, 17:32 [IST]
Other articles published on Aug 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+