Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; കോലി ഒന്നുമല്ല, യോ യോ ടെസ്റ്റില്‍ ക്രിക്കറ്റ് താരത്തെ തോല്‍പ്പിച്ച് സര്‍ദാര്‍ സിങ്

ദില്ലി: ശാരീരിക ക്ഷമതയില്‍ ക്രിക്കറ്റ് ലോകത്തെതന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ഇന്ത്യയുടെ വിരാട് കോലി. എന്നാല്‍, കോലിയുടെ ശാരീരിക ക്ഷമതയെപോലും തോല്‍പ്പിച്ചിരിക്കുകയാണ് വെറ്ററന്‍ ഹോക്കിതാരം ദര്‍ദാര്‍ സിങ്. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായ സര്‍ദാര്‍ സിങ് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായാണ് യോ യോ ടെസ്റ്റ് നടത്തിയത്.

sardar-singh-

വിരാട് കോലിയുടെ യോ യോ ടെസ്റ്റ് സ്‌കോര്‍ 19 ആണ്. എന്നാല്‍, 21.4 ആണ് സര്‍ദാര്‍ സിങ്ങിന്റെ സ്‌കോര്‍. ഇന്ത്യന്‍ ടീം അംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് കോലി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ടെസ്റ്റില്‍ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്ന കോലിയേക്കാള്‍ സര്‍ദാര്‍ സിങ്ങാണ് മുന്നിലെന്നത് കായിക പ്രേമികളെ അതിശയിപ്പിക്കുന്നതാണ്.

പദ്മശ്രീ അവാര്‍ഡ് ജേതാവായ സര്‍ദാര്‍ സിങ്ങിനെ അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒഴിവാക്കിയിരുന്നു. വേഗത നഷ്ടമായെന്നായിരുന്നു ആരോപണം. ഇതിനുശേഷം നാലുമാസത്തോളം കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടാണ് താരം തിരികെയെത്തിയത്. ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിനായുള്ള ടീമിലെ അംഗമാണിപ്പോള്‍ കോച്ച് ഹരേന്ദ്ര സിങ്ങിന്റെ വിശ്വസ്തന്‍ കൂടിയായ സര്‍ദാര്‍.

Story first published: Thursday, August 16, 2018, 15:00 [IST]
Other articles published on Aug 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+