Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്: ഫൈനലില്‍ സിന്ധു ചരിത്രമെഴുതുമോ?; എതിരാളി ചില്ലറക്കാരിയല്ല

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണ്‍ സിംഗിള്‍സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കിയ ഇന്ത്യയുടെ പിവി സിന്ധു സ്വര്‍ണനേട്ടം സ്വന്തമാക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. സെമിയില്‍ ലോക രണ്ടാം നമ്പര്‍താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 21-17, 15-21, 21-10 എന്ന നിലയിലാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.

pvsindhu

ലോക മൂന്നാം റാങ്കുകാരിയായ സിന്ധുവിന്റെ ഫൈനലിലെ എതിരാളി ലോക ഒന്നാം നമ്പറായ തായ് വാന്റെ തായ്‌സു യിങ് ആണ്. സെമിയില്‍ ഇന്ത്യയുടെ സൈന നേവാളിനെ 17-21, 18-21 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് തായ്‌സു ഫൈനല്‍ പോരാട്ടത്തിനര്‍ഹത നേടിയത്. ലോക മുന്‍നിര താരങ്ങള്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഫലപ്രവചനം അസാധ്യവുമാണ്.

തായ്‌സുവും സിന്ധുവും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ റെക്കോര്‍ഡ് തായ്‌വാന്‍ താരത്തിനൊപ്പമാണ്. 9 തവണ തായ്‌സു ജയിച്ചപ്പോള്‍ 3 തവണ മാത്രമാണ് സിന്ധുവിന് ജയിക്കാന്‍ കഴിഞ്ഞത്. ഫൈനലില്‍ സിന്ധു സമീപകാലത്ത് നേരിടുന്ന അമിതമായ മാനസിക സംഘര്‍ഷവും തായ്‌സുവിന് അനുകൂലമായേക്കും. അതേസമയം കോമണ്‍ വെല്‍ത്തിലെ ഫൈനല്‍ തോല്‍വി തിരുത്താന്‍ സിന്ധുവിനുള്ള അവസരമാണിത്.

2016 മുതല്‍ പ്രധാന ഫൈനലുകളില്‍ സിന്ധുവിന്റെ എട്ടാമത്തെ തോല്‍വിയാണ് ഇക്കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലേത്. 2017-ല്‍ റിയോ ഒളിമ്പിക്‌സ്, 2018-ല്‍ ഹോങ്കോംഗ് ഓപ്പണ്‍, 2017-ല്‍ തന്നെ സൂപ്പര്‍ സീരീസ് ഫൈനല്‍, 2018-ല്‍ ഇന്ത്യ ഓപ്പണ്‍, തായ്‌ലാന്‍ഡ് ഓപ്പണ്‍ എന്നീ ഫൈനലുകളിലും സിന്ധു തോല്‍വിയടഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇതിനെല്ലാം അറുതികുറിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ താരത്തിന് വന്നുചേര്‍ന്നിരിക്കുന്നത്.

Story first published: Monday, August 27, 2018, 17:29 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+