വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഫൈനല്‍ തോല്‍വിയില്‍ തകര്‍ന്ന് സിന്ധു; കാരണം വെളിപ്പെടുത്തുന്നു

ജക്കാര്‍ത്ത: ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഒരു ഫൈനലില്‍ കൂടി തോറ്റതോടെ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലാണ്. തുടര്‍ച്ചയായി ഫൈനലിലെത്തുന്നുണ്ടെങ്കിലും ചാമ്പ്യനാകാന്‍ കഴിയാത്തത് താരത്തെയും കടുത്ത നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ തായ്‌വാന്‍ താരത്തോട് കേവലം 35 മിനിറ്റുകൊണ്ടാണ് സിന്ധു അടിയറവ് പറഞ്ഞത്.

sindhu

കഴിഞ്ഞ അഞ്ച് ഏറ്റുമുട്ടലിലും തായ്‌വാന്‍ താരം തായ് സൂവിനെ തോല്‍പ്പിക്കാന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. ഇത് ഒരു പോരായ്മയായി കാണുന്നില്ലെന്നാണ് മത്സരശേഷം സിന്ധുവിന്റെ പ്രതികരണം. ജയിക്കാന്‍ കഴിയാത്ത താരമാണ് തായ് സൂവെന്ന് കരുതുന്നില്ല. തന്റെ തെറ്റുകള്‍ തിരുത്തി മുന്നേറിയാല്‍ ജയം ഒപ്പം നില്‍ക്കുമെന്നും ഇന്ത്യന്‍ താരം പറഞ്ഞു.

തുടര്‍ച്ചയായുള്ള ഫൈനല്‍ തോല്‍വി മെന്റല്‍ ബ്ലോക്കാണെന്ന ആരോപണം സിന്ധു തള്ളിക്കളഞ്ഞു. ഫൈനലില്‍ ജയിക്കാനായി കഠിനമായി ശ്രമിക്കുന്നുണ്ട്. തനിക്ക് ഒരു തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും ഇല്ല. തായ് സൂവിനെതിരായ മത്സരത്തില്‍ ഒട്ടേറെ അനാവശ്യ പിഴവുകള്‍ വരുത്തി. ക്ഷമയോടെ കളിച്ചിരുന്നെങ്കില്‍ ജയം മറ്റൊന്നാകുമായിരുന്നെന്നും സിന്ധു പറഞ്ഞു.

തായ് സൂവുമായി വലിയ അന്തരമില്ല. തുടര്‍ തോല്‍വികള്‍ അടുത്തതന്നെ അവസാനിപ്പിക്കുകതന്നെ ചെയ്യും. അത് എളുപ്പമല്ലെങ്കിലും കഠിനാധ്വാനത്തിലൂടെ തങ്ങള്‍ക്കത് സാധ്യമാകുമെന്നാണ് കരുതുന്നത്. തായ് സൂവിന്റെ വ്യത്യസ്തമായ കളിയാണ്. അടുത്തകാലത്തായി അവര്‍ ഏറെ മെച്ചപ്പെട്ടെന്നും സിന്ധു വിലയിരുത്തി. തായ് സൂവിലൂടെ തായ്‌വാന്‍ ഏഷ്യന്‍ ഗെയിംസിലെ ആദ്യ ബാഡ്മിന്റണ്‍ സ്വര്‍ണമാണ് നേടിയത്.

2016 മുതല്‍ പ്രധാന ഫൈനലുകളില്‍ സിന്ധുവിന്റെ ഒമ്പതാമത്തെ തോല്‍വിയാണ് ഏഷ്യന്‍ ഗെയിംസിലേത്. 2017-ല്‍ റിയോ ഒളിമ്പിക്‌സ്, 2018-ല്‍ ഹോങ്കോംഗ് ഓപ്പണ്‍, 2017-ല്‍ തന്നെ സൂപ്പര്‍ സീരീസ് ഫൈനല്‍, 2018-ല്‍ ഇന്ത്യ ഓപ്പണ്‍, തായ്‌ലാന്‍ഡ് ഓപ്പണ്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നീ ഫൈനലുകളിലും സിന്ധു തോല്‍വിയടഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ ഇതിനെല്ലാം അറുതികുറിക്കാനുള്ള അവസരം വന്നു ചേര്‍ന്നെങ്കിലും താരത്തിന് അത് മുതലെടുക്കാനായില്ല.

Story first published: Tuesday, August 28, 2018, 19:11 [IST]
Other articles published on Aug 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X