Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എന്റെ കഴിവിനെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണിത്'; സ്വപ്‌ന, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണജേതാവ്

ദില്ലി: ജക്കാര്‍ത്തയില്‍ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വിലപിടിപ്പുള്ള മെഡലുകളിലൊന്നാണ് ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍ നേടിയ സ്വര്‍ണം. കഠിനമായ ജീവിത സാഹചര്യങ്ങള്‍ മറികടന്ന് സ്വപ്‌ന വിജയപീഠത്തിലേക്ക് ഓടിക്കയറിയപ്പോള്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അത് പുതിയൊരു അധ്യായം കൂടിയായി. തന്റെ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോള്‍ രാജ്യത്ത് തിരിച്ചെത്തിയ സ്വപ്‌ന.

swapna-barman

തന്റെ കഴിവിനെ ഒരിക്കല്‍ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് സ്വര്‍ണമെഡലെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരി പറയുന്നു. കടുത്ത പല്ലുവേദനയെ അവഗണിച്ച് സ്വപ്‌ന നേടിയെടുത്ത സ്വര്‍ണനേട്ടം അത്ഭുതകരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനായി ജൂലായില്‍ നടന്ന ട്രയല്‍സില്‍ പൂര്‍ണിമ ഹെബ്രാമിന് പിന്നിലായരുന്നു സ്വപ്‌ന.

പരിക്കുകളുടെ പിടിയിലായിരുന്ന സ്വപ്‌നയ്ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഏഷ്യന്‍ ഗെയിംസിന് ടിക്കറ്റ് ലഭിച്ചു. പരിക്കിനെ തുടര്‍ന്ന് തന്റെ കഴിവിനെ അന്ന് ആളുകള്‍ ചോദ്യം ചെയ്തിരുന്നു. തന്നെ ഏഷ്യന്‍ ഗെയിംസിനയച്ചാല്‍ അത് പണം നഷ്ടപ്പെടുത്തുകയാകുമെന്നുപോലും ചിലര്‍ പറഞ്ഞു. ഇതോടെ വീട്ടിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് താന്‍ കരുതിയിരുന്നത്.

എന്നാല്‍, പരിശീലകന്‍ സുഭാഷ് സര്‍ക്കാര്‍ ആണ് തനിക്ക് ആത്മവിശ്വാസം നല്‍കിയത്. പൊരുതാനുള്ള കരുത്ത് അദ്ദേഹം പകര്‍ന്നു നല്‍കി. തന്നിലുള്ള വിശ്വാസം പരിശീലകന്‍ കൈവിട്ടില്ല. ഓരോ ദിവസവും തന്നെ കളിക്കളത്തില്‍ നില്‍ക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ അദ്ദേഹത്തെ താന്‍ അനുസരിക്കുകയും ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനത്തിന് അത് പ്രാപ്തയാക്കിയെന്നും താരം പറഞ്ഞു. 6026 പോയന്റുകളുമായാണ് സ്വപ്‌ന സ്വര്‍ണമെഡല്‍ നേടിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമാണ് സ്വപ്‌ന ബര്‍മന്‍.

Story first published: Wednesday, September 5, 2018, 14:39 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+