Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും

ദില്ലി: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന് മുന്നിലായി പതാകയേന്തുക ജാവലിന്‍ താരം നീരജ് ചോപ്ര. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇരുപതുകാരന്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണനേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. നാളിതുവരെ ഇന്ത്യയ്ക്കായി നടത്തിയ നീരജിന്റെ പ്രകടനത്തിനുള്ള അംഗീകാരം കൂടിയായി ഏഷ്യന്‍ ഗെയിംസിലെ ബഹുമതി.

neerajchopra

ഏഷ്യന്‍ ഗെയിംസിന് യാത്ര തിരിക്കുന്ന സംഘത്തിനായി നല്‍കിയ സെന്റ് ഓഫ് പാര്‍ട്ടിക്കിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്രയാണ് നീരജിന്റെ പേര് പ്രഖ്യാപിച്ചത്. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെ ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയിലും പാലെംബാങ്ങിലുമാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്ന നീരജ് ചോപ്ര തുടര്‍ച്ചയായി തന്റെ പ്രകടനം മെച്ചപ്പെടുത്തിവരികയാണ്. കോമണ്‍വെല്‍ത്തില്‍ കൂടാതെ കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസിലും സ്വര്‍ണം നേടിയ യുവതാരം ലോകത്തിലെ മികച്ച അഞ്ച് ജാവിലിന്‍ ത്രോ താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.

മുപ്പത്തിനാല് ഇനങ്ങളിലായി 543 കായികതാരങ്ങള്‍ ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കും. മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങായിരുന്നു കഴിഞ്ഞതവണ ഇന്ത്യയ്ക്കുവേണ്ടി പതാകയേന്തിയിരുന്നത്. ഇന്ത്യ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം നേടുകയും ചെയ്തു. 11 സ്വര്‍ണം 10 വെള്ളി 36 വെങ്കലം എന്നിങ്ങനെ 57 മെഡലുകള്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരുന്നു.

Story first published: Friday, August 10, 2018, 14:44 [IST]
Other articles published on Aug 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+