Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസില്‍ മീരാഭായിക്ക് പരിക്കിന്റെ ആശങ്ക; ഇന്ത്യയുടെ സ്വര്‍ണമോഹം പൊലിയുമോ?

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളാണ് ഭാരോദ്വഹന താരം മീരാഭായ് ചാനു. എന്നാല്‍, ലോക ചാമ്പ്യനും, കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ മീരാഭായിക്ക് പരിക്ക് വിനയാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യ.

നടുവേദനയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലാണ് ഇന്ത്യയുടെ യുവതാരം. ദില്ലിയിലും മുംബൈയിലുമായി നടത്തിയ പരിശോധനകളിലൊന്നും പരിക്കിന്റെ കാരണം പിടികിട്ടാത്തത് താരത്തെ വലയ്ക്കുന്നു. വിദഗ്ധ പരിശോധനകളിലൊന്നും പരിക്കിന്റെ സൂചനകളില്ലെന്നാണ് മീരാഭായ് പറയുന്നത്.

mirabaichanucwg

വേദന കുറയുകയാണെങ്കില്‍ ഏഷ്യന്‍ ഗെയിംസിന് മത്സരിക്കാമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി വേദനയ്ക്ക് ശമനമുണ്ട്. രണ്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ വേദന പൂര്‍ണമായും വിട്ടുമാറിയാല്‍ ഗെയിംസില്‍ പങ്കെടുക്കും. ചെറിയ രീതിയിലുള്ള പരിശീലനം ഇപ്പോള്‍ നടത്തുന്നുണ്ടെന്നും ഇപ്പോള്‍ പാട്യാലാ ക്യാമ്പിലുള്ള താരം പറഞ്ഞു. ഭാരമുയര്‍ത്താതെയുളള ശാരീരിക ക്ഷമതാ പരിശീലനമാണ് ഇപ്പോള്‍ നടത്തുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത് മീരാഭായിയുടെ മികവ് മാറ്റുരയ്ക്കുന്ന വേദികൂടിയാകും. ചൈന, തായ്‌ലാന്‍ഡ്, കസാക്കിസ്ഥാന്‍ തുടങ്ങി നിലവാരമുള്ള താരങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസ് ശക്തമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ താരമാണ് ചാനു. അതുകൊണ്ടുതന്നെ ചാനുവിന്റെ അസാന്നിധ്യമുണ്ടായാല്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍കൂടിയാണ് നഷ്ടമാകുക.

Story first published: Friday, July 27, 2018, 11:32 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+