For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; പേസിന്റെ പിന്മാറ്റം ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയെന്ന് ടെന്നീസ് കോച്ച്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ഗെയിംസില്‍നിന്നും പിന്മാറിയതിനെതിരെ പരിശീലകന്‍ സീഷന്‍ അലി. സുമിത് നഗലിനെ പേസിന്റെ പങ്കാളിയായി നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷനുമായി ഉടക്കിയാണ് പേസിന്റെ പിന്മാറ്റം.

തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ പേസുമായി സംസാരിച്ചിരുന്നതായി അലി പറഞ്ഞു. പേസിന്റെ പിന്മാറ്റം നിരാശാജനകമാണ്. ഇന്ത്യയ്ക്ക് വലിയ നഷ്ടവും. എന്തൊക്കെയായാലും പേസ് ഒരു തികഞ്ഞ പ്രൊഫഷണലാണ്. പിന്തിരിയാനുള്ള തീരുമാനം അദ്ദേഹത്തിന്റേതും. രാജ്യത്തോടുള്ള പേസിന്റെ അര്‍പ്പണത്തെ ചോദ്യം ചെയ്യാനാകില്ലെന്നും പരിശീലകന്‍ പറഞ്ഞു.

leanderpaesdaviscup

ഫോമിലുള്ള താരത്തെ തന്റെ പങ്കാളിയാക്കണമെന്നായിരുന്നു പേസിന്റെ ആവശ്യം. മാത്രമല്ല, രോഹന്‍ ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യര്‍ഥനപ്രകാരം ഒരു ടീമായി മത്സരിക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ അനുമതി നല്‍കിയതും താരത്തെ ചൊടിപ്പിച്ചു. പതിനെട്ട് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ ലിയാന്‍ഡര്‍ പേസ് എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയിട്ടുണ്ട്.

രാംകുമാറിനോട് പേസിനൊപ്പം കളിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ സീഷന്‍ അലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും നേരത്തെ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ് അതുകൊണ്ടുതന്നെ പരസ്പരം നന്നായി ഇണങ്ങിച്ചേര്‍ന്ന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും രാം കുമാറിനെയും പേസിന് നല്‍കിയില്ല. ഓഗസ്ത് 19നാണ് ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കുക. 20ന് ഡബിള്‍സ് മത്സരങ്ങളും തുടങ്ങും.

Story first published: Friday, August 17, 2018, 17:43 [IST]
Other articles published on Aug 17, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+