ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ഗെയിംസില്‍നിന്നും പിന്മാറി. അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷനുമായി ഉടക്കിയാണ് പേസിന്റെ പിന്മാറ്റം. സുമിത് നഗലിനെയാണ് പേസിന് പങ്കാളിയായി ഫെഡറേഷന് നിശ്ചയിച്ചത്. എന്നാല്‍, ഫോമിലുള്ള താരത്തെ വേണമെന്നായിരുന്നു പേസിന്റെ ആവശ്യം.
രോഹന് ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യര്‍ഥനപ്രകാരം ഒരു ടീമായി മത്സരിക്കാന്‍ അഖിലേന്ത്യാ ഫെഡറേഷന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, പേസിന് പറ്റിയ പങ്കാളിയെ ലഭിച്ചതുമില്ല. രാംകുമാര്‍ രാംനാഥനായിരിക്കും പേസിന്റെ പങ്കാളിയാകുയെന്ന് സൂചനയുണ്ടായിരുന്നു. ഫെഡറേഷന് ഇതിനും അനുമതി നല്‍കിയില്ല.
ട്രെന്റ് ബ്രിഡ്ജ് പിടിക്കണം, മാറ്റങ്ങളുമായി ഇന്ത്യ... കോലിക്കും അഭിമാനപ്പോരാട്ടം
പതിനെട്ട് ഗ്രാന്സ്ലാമുകള് സ്വന്തമാക്കിയ ലിയാന്‍ഡര്‍ പേസ് എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയിട്ടുണ്ട്. രാംകുമാറിനോട് പേസിനൊപ്പം കളിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സീഷന്‍ അലി വ്യക്തമാക്കിയിരുന്നു. ഇരുവരും നേരത്തെ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ് അതുകൊണ്ടുതന്നെ പരസ്പരം നന്നായി ഇണങ്ങിച്ചേര്‍ന്ന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നെങ്കിലും രാം കുമാറിനെയും പേസിന് നല്‍കിയില്ല.
ഈ മാസം 18ന് ഇന്തോനേഷ്യയുടെ ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസിന് തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം ലിയാന്‍ഡര്‍ പേസ് ഉണ്ടാകില്ല. ഓഗസ്ത് 19നാണ് ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കുക. 20ന് ഡബിള്‍സ് മത്സരങ്ങളും തുടങ്ങും.