Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീര്യം ചോരാതെ പേസ് ഏഷ്യന്‍ ഗെയിംസിന്; പങ്കാളിയായ സുമിത്തിനെ ഒഴിവാക്കി, പകരം രാംകുമാര്‍

ദില്ലി: പതിനെട്ട് ഗ്രാന്‍സ്ലാമുകള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് മറ്റൊരു ഏഷ്യന്‍ ഗെയിംസിന് കൂടി തയ്യാറെടുക്കുകയാണ്. ഈ മാസം 18ന് ഇന്തോനേഷ്യയുടെ ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസിന് തിരി തെളിയുമ്പോള്‍ ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാകും ലിയാന്‍ഡര്‍ പേസും.

paes

രോഹന്‍ ബോപണ്ണ ദിവിജ് ശരണ്‍ സഖ്യവും ഇന്ത്യയ്ക്കുവേണ്ടി കോര്‍ട്ടിലിറങ്ങുന്നുണ്ട്. രാംകുമാറിനോട് പേസിനൊപ്പം കളിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സീഷന്‍ അലി വ്യക്തമാക്കി. ഇരുവരും നേരത്തെ ഒരുമിച്ച് കളിച്ചിട്ടുള്ളതാണ് അതുകൊണ്ടുതന്നെ പരസ്പരം നന്നായി ഇണങ്ങിച്ചേര്‍ന്ന് കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സുമിത്തിന്റെ തെരഞ്ഞെടുപ്പിനെ മറ്റു താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഹരിയാണ യുവ താരത്തിന് സിംഗിള്‍സിലും ഡബിള്‍സിലും കളിക്കാനാകുമെന്നാണ് ക്യാപ്റ്റന്റെ മറുപടി. അതേസമയം, ഇന്ത്യന്‍ ടീം അംഗങ്ങളുടെ അന്തിമ പട്ടിക തീരുമാനിച്ചിട്ടില്ല. ഓഗസ്ത് 19നാണ് ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കുക. 20ന് ഡബിള്‍സ് മത്സരങ്ങളും തുടങ്ങും. എട്ട് ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയിട്ടുള്ള ലിയാന്‍ഡര്‍ മറ്റൊരു നേട്ടത്തിനായാണ് ജക്കാര്‍ത്തയിലെ കോര്‍ട്ടിലിറങ്ങുക.

Story first published: Tuesday, August 7, 2018, 11:39 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+