Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസില്‍ ജപ്പാന്‍ മത്സ്യകന്യക വാരിയെടുത്തത് ആറ് സ്വര്‍ണം; മൂല്യമേറിയ താരമെന്ന ബഹുമതിയും

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ തിരശ്ശീല വീണപ്പോള്‍ ജപ്പാന്‍ നീന്തല്‍താരം റിക്കാകോ ഇക്കീ ഗെയിംസിലെ ഏറ്റവും മൂല്യമുള്ള താരമായി തെരഞ്ഞെടുക്കപ്പെട്ടു. നീന്തല്‍ക്കുളത്തില്‍നിന്ന് ആറു സ്വര്‍ണമാണ് ഈ കൗമാരക്കാരി സ്വന്തമാക്കിയത്. കൂടാതെ, റിലേയില്‍ രണ്ടു വെള്ളിയും ഇക്കീയുടെ പേരിലുണ്ട്. ഒറ്റ ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡല്‍ നേടുന്ന വനിതാ കായികതാരം എന്ന ബഹുമതിയും ഇതോടെ ഇക്കീ സ്വന്തമാക്കി.

rikako

1982ലെ ഗെയിംസില്‍ നോര്‍ത്ത് കൊറിയയുടെ ഷൂട്ടിങ് താരം സോജിമാന്‍ എട്ടു മെഡലുകള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമെത്താനും പതിനെട്ടുകാരിക്ക് കഴിഞ്ഞു. ഗെയിംസിലെ മികച്ച താരത്തിനുള്ള ബഹുമതിയായ എംവിപി അവര്‍ഡ് നേടുന്ന ആദ്യ വനിത താരവുമായി അവര്‍. 50,000 ഡോളര്‍ (ഏകദേശം 35 ലക്ഷം രൂപ) ആണ് സമ്മാനത്തുക.

ജക്കാര്‍ത്തിയില്‍ ഒട്ടേറെ കായിക താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഇക്കീയുടെ പ്രകടനം വേറിട്ടു നില്‍ക്കുന്നതായി എംവിപി അവാര്‍ഡ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ രാജ രന്ധിര്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറ് ഏഷ്യന്‍ ഗെയിംസുകള്‍ക്കിടെ നാല് ജപ്പാന്‍ താരങ്ങള്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. 'എനര്‍ജി ഓഫ് ഏഷ്യ' എന്ന മുദ്രാവാക്യമാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് ഉയര്‍ത്തിപ്പിടിച്ചത്. 2022ലെ ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള ചവിട്ടുപടിയായി ഗെയിംസിലെ പ്രകടനം മാറ്റിയെടുക്കാനാകും ഇനി കായിക താരങ്ങളുടെ ശ്രമം.

Story first published: Monday, September 3, 2018, 11:53 [IST]
Other articles published on Sep 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+