Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്കുവേണ്ടി ആരൊക്കെ സ്വര്‍ണം നേടും?; സാധ്യതകള്‍ ഇവര്‍ക്ക്

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലെംബാങ്ങിലും തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം. എല്ലാത്തവണയുമെന്നപോലെ വലിയ പ്രതീക്ഷയുമായി ഇന്ത്യയില്‍നിന്നും വലിയൊരു സംഘം ജക്കാര്‍ത്തയില്‍ എത്തിക്കഴിഞ്ഞു. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2വരെ നടക്കുന്ന ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ പോരാട്ടത്തിനിറങ്ങും.

മുപ്പത്തിനാല് ഇനങ്ങളിലായാണ് കായികതാരങ്ങള്‍ ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുക. ജാവലിന്‍ ത്രോയിലെ യുവതാരം നീരജ് ചോപ്ര ഇന്ത്യയ്ക്കുവേണ്ടി പതാകയേന്തും. 11 സ്വര്‍ണം 10 വെള്ളി 36 വെങ്കലം എന്നിങ്ങനെ 57 മെഡലുകള്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരുന്നു. അതിനെ കവച്ചുവെക്കുന്ന പ്രകടനം ഇക്കുറി കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസിലെ ഉറച്ച മെഡല്‍ പ്രതീക്ഷകളായ ചില താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.

നീരജ് ചോപ്ര

നീരജ് ചോപ്ര

ഇരുപതുകാരനായ നീരജ് ഇപ്പോള്‍ ലോകത്തിലെ മുന്‍നിര ജാവലിന്‍ ത്രോ താരങ്ങളുടെ പട്ടികയിലുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ നീരജ് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണനേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്ന താരം കോമണ്‍വെല്‍ത്തില്‍ കൂടാതെ കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

ഗുസ്തിയില്‍ സുശീല്‍ കുമാറും ബജ് രംഗ് പൂണിയയും

ഗുസ്തിയില്‍ സുശീല്‍ കുമാറും ബജ് രംഗ് പൂണിയയും

ഗുസ്തിയില്‍ ഇന്ത്യയ്ക്ക് എത്ര സ്വര്‍ണം ലഭിക്കുമെന്നേ അറിയേണ്ടതുള്ളൂ. രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കുമാര്‍, യുവതാരം ബജ്‌രംഗ് പൂണിയ, വനിതാ താരം വിനേഷ് ഫോഗട്ട് എന്നിവര്‍ സ്വര്‍ണം ഉറപ്പിക്കുന്നു. ഇവരെ കൂടാതെ ഇന്ത്യയുടെ മറ്റു യുവ താരങ്ങളും മെഡല്‍ നേടാന്‍ പ്രാപ്തിയുള്ളവരാണ്.

ബാഡ്മിന്റണില്‍ സിന്ധുവും ശ്രീകാന്തും പ്രണോയിയും

ബാഡ്മിന്റണില്‍ സിന്ധുവും ശ്രീകാന്തും പ്രണോയിയും

ബാഡ്മിന്റണില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘം ലോക നിലവാരത്തിലുള്ളവരാണ്. പിവി സിന്ധു, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയി, സൈന നേവാള്‍ എന്നിവരിലാണ് പ്രതീക്ഷ. ഈ മാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെള്ളി നേടിയിരുന്നു. മറ്റു താരങ്ങള്‍ പ്രതീക്ഷിച്ച ഫോമിലല്ലെങ്കിലും ഈ ഇനത്തില്‍ മെഡല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഷൂട്ടിങ്ങില്‍ മനു ഭാക്കറും അനീഷ് ഭന്‍വാലയും ശ്രദ്ധാകേന്ദ്രം

ഷൂട്ടിങ്ങില്‍ മനു ഭാക്കറും അനീഷ് ഭന്‍വാലയും ശ്രദ്ധാകേന്ദ്രം

ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മറ്റൊരു സുവര്‍ണ പ്രതീക്ഷകള്‍. ഒരുപിടി മികച്ച താരങ്ങള്‍ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ഇന്ത്യയ്ക്കായി ഇറങ്ങും. ഇവരില്‍ പതിനഞ്ചുകാരനായ അനീഷ് ഭന്‍വാലയും പതിനാറുകാരി മനു ഭാക്കറുമാണ് ശ്രദ്ധാകേന്ദ്രം. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഹീന സിദ്ദു ഉള്‍പ്പെടെയുള്ള താരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.

അത്‌ലറ്റിക്‌സില്‍ ഹിമ ദാസ്

അത്‌ലറ്റിക്‌സില്‍ ഹിമ ദാസ്

ലോക ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ ഹിമ ദാസ് ഏഷ്യന്‍ ഗെയിംസിലും മത്സരിക്കുന്നുണ്ട്. ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ ട്രാക്കിലിറങ്ങുക. ഡിസ്‌കസ് താരം സീമ പൂണിയയും ഇന്ത്യയ്ക്ക് മെഡല്‍നേട്ടമുണ്ടാക്കുമെന്ന് കരുതുന്നു. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ അവസാനത്തെ ഏഷ്യന്‍ ഗെയിംസ് ആയിരിക്കും ഇത്.

മെഡല്‍ ഉറപ്പിക്കുന്ന മറ്റ് ഇനങ്ങള്‍

മെഡല്‍ ഉറപ്പിക്കുന്ന മറ്റ് ഇനങ്ങള്‍

ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണ്‍ സഖ്യം മെഡല്‍ നേടിയേക്കും. ബോക്‌സിങ്ങില്‍ വികാസ് കൃഷന്‍, ശിവ ഥാപ്പ, സോണിയ ലാതര്‍. ജിംനാസ്റ്റിക്‌സില്‍ ദിപ കര്‍മാകര്‍. ടേബിള്‍ ടെന്നീസില്‍ അചന്ത ശരത് കമല്‍, മാനിക ബത്ര തുടങ്ങിയവരും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ട്.

Story first published: Friday, August 17, 2018, 12:32 [IST]
Other articles published on Aug 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+