For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു; ലക്ഷ്യം റെക്കോര്‍ഡ് മെഡല്‍വേട്ട

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ സംഘത്തെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. 541 കായിക താരങ്ങളുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ 297 പുരുഷന്മാരും 244 വനിതകളും ഉള്‍പ്പെടുന്നു.

36 ഇനങ്ങളിലായാണ് ഇന്ത്യ മത്സരിക്കാനിറങ്ങുക. ഇവയില്‍ ചില വിഭാഗത്തിലെ പേരുകള്‍ പുറത്തുവിടാന്‍ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ താരങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മറ്റി വിട്ടുവീഴ്ച ചെയ്തിട്ടില്ല.

asiangames

അത്‌ലറ്റിക്‌സ് സംഘത്തില്‍ ആകെ 51 അംഗങ്ങളാണ് മത്സരിക്കുക. ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീം തെരഞ്ഞെടുപ്പു നടന്നത്. പ്രമുഖരായ മലയാളി താരങ്ങളും ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങും.

മലയാളിതാരങ്ങളായ ടിന്റു ലൂക്ക (800 മീറ്റര്‍), പി യു ചിത്ര (1500), നയന ജയിംസ്, വി നീന പിന്റോ (ലോങ് ജമ്പ്), ആര്‍ അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), വി കെ വിസ്മയ, ജിസ്‌ന മാത്യു (4400 മീറ്റര്‍ റിലേ), ജിന്‍സണ്‍ ജോണ്‍സണ്‍ (800, 1500), മുഹമ്മദ് അനസ് (200, 400, 4x400 മീറ്റര്‍ റിലേ, മിക്‌സഡ് റിലേ), ശ്രീശങ്കര്‍ (ലോങ് ജമ്പ്), കെ ടി ഇര്‍ഫാന്‍ (20 കി.മീ നടത്തം),രാകേഷ് ബാബു (ട്രിപ്പിള്‍ ജമ്പ്), കെ എസ് ജീവന്‍, ജിത്തു ബേബി, കുഞ്ഞുമുഹമ്മദ് (4x400 റിലേ) എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Story first published: Thursday, July 26, 2018, 14:01 [IST]
Other articles published on Jul 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+