വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഷോര്‍ട്‌സിന് കീശയില്ല; ഇന്ത്യന്‍ ടെന്നീസ് താരങ്ങള്‍ ചെയ്തത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പുരുഷ ടെന്നീസ് ടീം താരങ്ങള്‍ക്ക് വിതരണം ചെയ്തത് കീശയില്ലാത്ത ഷോര്‍ട്‌സ്. ഇതോടെ പന്തുകള്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടിലായ താരങ്ങള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവന്ന ഷോര്‍ട്‌സ് ധരിച്ചാണ് കളിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മത്സരിക്കുന്നതിനാല്‍ സ്വകാര്യ സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ മറച്ചുവെച്ച് താരങ്ങള്‍ ഷോര്‍ട്‌സ് ധരിച്ചു.

tennis

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ലി നിങ്ങിന്റെ പരസ്യമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു പരസ്യം അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. ഇതോടെ തങ്ങളുടെ ഷോര്‍ട്‌സുകളിലെ പരസ്യം മറച്ചുവെച്ചാണ് ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും മത്സരിച്ചത്.

പുരുഷ ഡബിള്‍സില്‍ മത്സരിക്കുന്ന ഇരുവരും സെമി ഫൈനല്‍ ജയിച്ച് ഫൈനലിലെത്തിയതോടെ കുറഞ്ഞത് വെള്ളിമെഡലെങ്കിലും ഉറപ്പിച്ചു. ജാപ്പനീസ് താരങ്ങളായ ഷിമാബുകുറോ, ഉസുഗി കെയ്‌റ്റോ എന്നിവരെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. നേരത്തെ ഇന്ത്യയുടെ അങ്കിത റെയ്‌ന വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു.


Story first published: Thursday, August 23, 2018, 14:46 [IST]
Other articles published on Aug 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X