For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം കൂടി; ആറാം ദിനം മെഡല്‍ക്കൊയ്ത്ത് തുടരുന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ തുഴച്ചിലില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്തോനേഷ്യ വെള്ളിയും തായ്‌ലന്‍ഡ് വെങ്കലവുംനേടി.

ഗെയിംസിന്റെ ആറാം ദിനം ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡല്‍കൂടിയാണിത്. തുഴച്ചിലില്‍ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനും, പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും വെങ്‌ല മെഡല്‍ നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 21 ആയി. അഞ്ചു സ്വര്‍ണവും നാല് വെള്ളിയും 12 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

asiangames

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞദിവസം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബതും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍, പുരുഷന്മാരുടെ ഡബിള്‍ട്രാപ് ഷൂട്ടിങ്ങില്‍ പതിനഞ്ചുകാരന്‍ ശാര്‍ദുല്‍ വിഹാര്‍ എന്നിവര്‍ വെള്ളി നേടി.

അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യന്‍ പുരുഷ ടീമിന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റ ഇന്ത്യയ്ക്ക് വെങ്കലം മാത്രമാണ് ഇത്തവണ ലഭിച്ചത്. 1990 മുതല്‍ എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും സ്വര്‍ണം നേടിയ ടീമാണ് ഇന്ത്യയുടെത്. ഏഷ്യന്‍ കബഡിയില്‍ രാജാക്കന്മാരായിരുന്ന ഇന്ത്യ ഇത്തവണ കൊറിയയോടും തോറ്റിരുന്നു. മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

Story first published: Friday, August 24, 2018, 9:48 [IST]
Other articles published on Aug 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+