വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; സെലക്ഷന്‍ പോരുമായി കായിക മന്ത്രാലയവും ഒളിമ്പിക് അസോസിയേഷനും

ദില്ലി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പില്‍ ചില ഇനങ്ങള്‍ക്ക് മാത്രം ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തള്ളി. മന്ത്രാലയത്തിന്റെ ആശങ്കകള്‍ ഈ മാസം ആദ്യം നടന്ന ടീം സെലക്ഷനില്‍ ദൂരീകരിച്ചതായാണ് വിശദീകരണം. കഴിവ് തെളിയിക്കാന്‍ അവസരം കിട്ടാതെ പോകുകയും, റാങ്ക് നേടാനുള്ള മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തത് മൂലം ടീമില്‍ ഇടംകിട്ടാതെ പോയെങ്കിലും മെഡല്‍ നേടാനോ, ആദ്യ നാലില്‍ ഇടംപിടിക്കാനോ സാധ്യതയുള്ള അത്‌ലറ്റുകള്‍ക്കും, ഇനങ്ങള്‍ക്കും ഇളവ് നല്‍കണമെന്നായിരുന്നു ആവശ്യം.

asiangms

എന്നാല്‍ നേരത്തെ നിശ്ചയിച്ച രീതിയില്‍ നിന്നും പിന്‍മാറാന്‍ ഐഒഎ തയ്യാറായില്ല. വ്യക്തിഗത മത്സരങ്ങളില്‍ ആദ്യ ആറിലും, ടീം ഇനങ്ങളില്‍ ആദ്യ എട്ടിലും ഇടംനേടിയവര്‍ക്ക് സ്ഥാനം നല്‍കിയാല്‍ മതിയെന്ന് കോര്‍ കമ്മിറ്റി, ലീഗല്‍ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സാധ്യതയുള്ള ഈ റാങ്കില്‍ വരാത്ത താരങ്ങളും, ടീം ഉണ്ടോയെന്ന് പരിശോധിക്കാനായിരുന്നു മന്ത്രാലയം ഐഒഎയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മിറ്റികള്‍ നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയ പട്ടിക അയച്ചിട്ടുള്ളതായി ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്ര അറിയിച്ചു.

മന്ത്രാലയം ആവശ്യപ്പെട്ട മാനദണ്ഡങ്ങള്‍ പരിശോധിച്ചതില്‍ നിന്നും നിലവില്‍ തെരഞ്ഞെടുത്ത ടീം ഇത് ഉള്‍ക്കൊണ്ടിട്ടുള്ളതായി മനസ്സിലാക്കി. ഇതേത്തുടര്‍ന്നാണ് ടീമില്‍ മാറ്റമില്ലാത്തതെന്ന് ഐഒഎ അധികൃതര്‍ പറയുന്നു. 541 അംഗ ടീമിന്റെ പട്ടികയാണ് മന്ത്രാലയത്തിന് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിലും 17 പേര്‍ കൂടുതലാണ്.

ഫെഡറേഷന്റെ ചെലവില്‍ കൂടുതല്‍ ഒഫീഷ്യല്‍സിനെ അയയ്ക്കാനുള്ള അനുമതിയും ഐഒഎ ചോദിച്ചിട്ടുണ്ട്. നിബന്ധനകളില്‍ ബുദ്ധിമുട്ട് രേഖപ്പെടുത്തി പല ഫെഡഫേഷനുകളും താരങ്ങളും രംഗത്ത് വന്നതോടെയാണ് മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടത്.

Story first published: Wednesday, July 25, 2018, 11:17 [IST]
Other articles published on Jul 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X