For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഉദ്ഘാടനത്തിന് മുന്നേ ഇന്ത്യന്‍ ടീം പുറത്ത്

ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് തിരിതെളിയാന്‍ മറിക്കൂറികള്‍ മാത്രം ശേഷിക്കെ ഇതിന് മുന്‍പേ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ പുരുഷ ഹാന്‍ഡ്‌ബോള്‍ ടീം പുറത്തായി. ഗ്രൂപ്പ് ഡി യിലെ ഒരു മത്സരത്തില്‍ ഇറാഖിനോട് 29-40 എന്ന നിലയിലാണ് ഇന്ത്യ തോറ്റത്. ഇന്ത്യയ്ക്കുവേണ്ടി ദീപക് അഹ് ലാവത്ത്(8), കരംജീത്ത് സിങ്(6) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

asiangames

ആദ്യ പിരീഡില്‍ ഇന്ത്യ 13-18നും രണ്ടാം പീരീഡില്‍ 16-22നും പിന്നിലായിരുന്നു. നേരത്തെ ഓഗസ്ത് 13ന് നടന്ന മത്സരത്തില്‍ ചൈനീസ് തായ്‌പേയിയോടും ഇന്ത്യ തോറ്റിരുന്നു. 28-38 എന്ന സ്‌കോറിനായിരുന്നു തോല്‍വി. ഓഗസ്ത് 15ന് നടന്ന മറ്റൊരു മത്സരത്തില്‍ 25-32 എന്ന നിലയില്‍ ബഹ്‌റൈനോടും ഇന്ത്യ തോറ്റു.

കസാഖിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. 61-79 എന്ന സ്‌കോറിനായിരുന്നു തോല്‍വി. രണ്ടാം മത്സരത്തില്‍ ഞായറാഴ്ച ചൈനീസ് തായ്‌പേയിയുമായി ഇന്ത്യ ഏറ്റുമുട്ടും. ഓഗസ്ത് 20ന് കൊറിയയോടും ഓഗസ്ത് 23ന് ഇന്തോനേഷ്യയോടും ഇന്ത്യന്‍ വനിതകള്‍ക്ക് മത്സരമുണ്ട്.

Story first published: Saturday, August 18, 2018, 8:37 [IST]
Other articles published on Aug 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+