Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ഹോക്കി; ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ ഗോള്‍വര്‍ഷം; 86 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീം 86 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു. ഹോങ്കോങ്ങിനെതിരായ പൂള്‍ മത്സരത്തില്‍ 26 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. അന്താരാഷ്ട്ര ഹോക്കിയില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമായ 24-1 എന്ന സ്‌കോര്‍ ജക്കാര്‍ത്തയില്‍ മറികടന്നു.

hocky

86 വര്‍ഷം മുന്‍പ് ഒളിമ്പിക്‌സില്‍ അമേരിക്കയ്‌ക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള റെക്കോര്‍ഡ്. 1994ല്‍ ന്യൂസിലന്‍ഡ് നേടിയ 36-1 എന്ന സ്‌കോറാണ് അന്താരാഷ്ട്ര ഹോക്കിയിലെ റെക്കോര്‍ഡ്. പരിശീലന മത്സരത്തന്റെ ലാഘവത്തോടെയാണ് ഇന്ത്യ ഹോങ്കോങ്ങിനെ നേരിട്ടത്. മത്സരം തുടങ്ങി ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ ഇന്ത്യ രൂപീന്ദര്‍പാല്‍ സിങ്ങിലൂടെയാണ് സ്‌കോറിങ് തുടങ്ങിയത്. ആകെ നാലു ഗോളുകള്‍ നേടിയ രൂപീന്ദര്‍ തന്നെയാണ് ഇന്ത്യയുടെ ഒടുവിലത്തെ ഗോളും നേടിയത്.

ഹര്‍മന്‍പ്രീത് സിങ്, ആകാശ്ദീപ് സിങ് എന്നിവര്‍ ഹാട്രിക് നേടി. മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, വരുണ്‍ കുമാര്‍, എസ് വി സുനില്‍, വിവേക് സാഗര്‍ പ്രസാദ്, മന്‍ദീപ് സിങ്, അമിത് രോഹിദാസ്, ദില്‍പ്രീത് സിങ്, ചിങ്‌ലെന്‍സ് സിങ്, സിമ്രന്‍ജീത് സിങ്, സുരേന്ദര്‍ കുമാര്‍ എന്നിവരും ഇന്ത്യയ്ക്കായി ഗോളുകള്‍ നേടി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഒരിക്കല്‍പ്പോലും പരീക്ഷിക്കപ്പെട്ടില്ല.

തങ്ങളുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്തോനേഷ്യയെ ഇന്ത്യ 17-0 എന്ന നിലയില്‍ തോല്‍പ്പിച്ചിരുന്നു. ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഇന്ത്യന്‍ വനിതകളും ഗോള്‍ വര്‍ഷത്തോടെ ശക്തി തെളിയിച്ചു. 21-0 എന്ന നിലയില്‍ കസാഖിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തിയ ഇന്ത്യ ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ റെക്കോര്‍ഡ് തകര്‍ക്കുമായിരുന്നു.


Story first published: Wednesday, August 22, 2018, 17:23 [IST]
Other articles published on Aug 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+