Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ വാരാന്‍ ഇന്ത്യയുടെ അമ്പെയ്ത്ത് സംഘം

ദില്ലി: വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഏറെ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഇനങ്ങളിലൊന്നാണ് അമ്പെയ്ത്ത്. പുരുഷ വനിതാ വിഭാഗത്തില്‍ ലോക നിലവാരത്തിലുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നാലു മെഡലുകളാണ് ഇന്ത്യ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷ വാനോളമുണ്ട്.

asiangms

അഭിഷേക് വര്‍മ, രജത് ചൗഹാന്‍ തുടങ്ങിയ പരിചയസമ്പന്നരും യുവതാരങ്ങളുമെല്ലാം മികവുള്ളവരാണ്. ചെറിയ ചില പോരായ്മകള്‍ മാത്രമേ തനിക്ക് പറഞ്ഞുകൊടുക്കേണ്ടതായി വന്നിട്ടുള്ളൂ. ഗെയിംസില്‍ ഒപ്പമില്ലെങ്കിലും ഇന്ത്യയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. മത്സരങ്ങളിലെ മാനസിക സമ്മര്‍ദ്ദം മറികടക്കുകയാണ് പ്രധാനം. മെഡല്‍ സാധ്യത ഓരോ ദിവസത്തേയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമ്പെയ്ത്ത് ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ സ്വര്‍ണം നേടിയ പ്രതിഭയാണ് സെര്‍ജിയോ. ഇദ്ദേഹത്തിനൊപ്പമുള്ള പരിശീലനം ഇന്ത്യയ്ക്ക ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഓഗസ്ത് 18ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 23 മുതല്‍ 28 വരെയാണ് അമ്പെയ്ത്ത് മത്സരങ്ങള്‍. ഓഗസ്ത് 13ന് ഇന്ത്യന്‍ സംഘം ജക്കാര്‍ത്തയിലേക്ക് തിരിക്കും.

Story first published: Tuesday, August 7, 2018, 12:06 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+