For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ റിലേ ടീമിന് സ്വര്‍ണത്തിലേക്കുള്ള വഴി ബഹ്‌റൈന്‍ തടഞ്ഞതായി പരാതി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഉള്‍പ്പെടുത്തിയ മിക്‌സഡ് റിലേയില്‍ ഇന്ത്യയുടെ വഴി ബഹ്‌റൈന്‍ തടഞ്ഞതായി പരാതി. 4x400 മീറ്റര്‍ റിലേയില്‍ ബഹ്‌റൈന്‍ സ്വര്‍ണവും ഇന്ത്യ വെള്ളിയും നേടിയിരുന്നു. രണ്ടാമത്തെ ലാപ് വരെ ഇന്ത്യ മുന്നിലായിരുന്നെങ്കിലും ഹിമാ ദാസ് മൂന്നാം ലാപ് ഓടിയത് രണ്ടാമതായിട്ടായിരുന്നു. ബഹ്‌റൈന്‍ താരം വഴിമുടക്കിയതാണ് ഇതിന് കാരണമെന്നുകാട്ടി ഇന്ത്യ പരാതി നല്‍കി.

relay

ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസ്, പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിരാണ് മിക്‌സഡ് ടീമില്‍ ഉള്‍പ്പെട്ടിരുന്നത്. ആദ്യ ലാപ്പില്‍ ഓടിയ അനസ് 30 മീറ്ററോളം എതിരാളിയ പിന്നിലാക്കിയാണ് പൂവമ്മയ്ക്ക് ബാറ്റണ്‍ കൈമാറുന്നത്. പൂവമ്മയില്‍ നിന്നും ഹിമ ദാസ് ബാറ്റണ്‍ എടുക്കുമ്പോള്‍ തൊട്ടു മുന്നിലുണ്ടായിരുന്ന ബഹ്‌റൈന്‍ താരം താഴെ വീണ് വഴിമുടക്കിയെന്നാണ് പരാതി.

ഇത് ഹിമയുടെ വേഗത്തിന്റെ ഓട്ടം കുറച്ചതോടെ ബഹ്‌റൈന്‍ കാര്യമായ ലീഡു നേടുകയായിരുന്നു. അരോക്യ രാജീവ് അവസാന ലാപ്പില്‍ കഠിനമായി ശ്രമിച്ചെങ്കിലും ബഹ്‌റൈനെക്കാള്‍ അമ്പത് മീറ്ററോളം പിന്നിലായാണ് ഫിനിഷ് ചെയ്തത്. ബഹ്‌റൈന്‍ 3:11:89 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ഇന്ത്യ 3:15:71 സെക്കന്റില്‍ രണ്ടാം സ്ഥാനത്തായി. നാലു സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

വീഴാന്‍ പോയ താന്‍ ഒരവിധത്തിലാണ് ഓടിയതെന്ന് ഹിമ പറയുന്നു. മുന്നില്‍വീണ താരത്തെ മറികടക്കാനായി ചാടേണ്ടതായി വന്നു. തന്റെ ലൈന്‍ തെറ്റിയെന്നായിരുന്നു ആദ്യം കരുതിയത്. തന്നെ തടയാനായി ബഹ്‌റൈന്‍ താരം വീണതാണോ അതോ ബാലന്‍സ് തെറ്റിയതാണോ എന്ന് തനിക്കറിയില്ല. എന്തായാലും അത് വലിയൊരു അനുഭവമായിരുന്നു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കരുതലുണ്ടാകുമെന്നും ഹിമ വ്യക്തമാക്കി.

Story first published: Wednesday, August 29, 2018, 11:49 [IST]
Other articles published on Aug 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+