ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് തിരിതാഴ്ന്നു; ചരിത്രനേട്ടവുമായി ഇന്ത്യയുടെ മടക്കം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് 18 മുതല്‍ ആരംഭിച്ച പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് തിരിതാഴ്ന്നു. ജക്കാര്‍ത്തയില്‍ നടന്ന വര്‍ണാഭമായ പരിപാടികളോടെയാണ് ഏഷ്യന്‍ ഗെയിംസ് സമാപിച്ചത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ കായികതാരങ്ങളും ഗെയിംസിന്റെ ഭാഗമായിരുന്ന വോളണ്ടിയര്‍മാരും മാര്‍ച്ച് പാസ്റ്റ് നടത്തി. ഹോക്കി വനിതാ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയേന്തി.

മാര്‍ച്ച് പാസ്റ്റിനൊടുവില്‍ ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഫഹത് അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചതും അടുത്ത ഗെയിംസിനായുള്ള വേദി അറിയിച്ചതും. 2022-ല്‍ ചൈനയിലെ ഹ്വാങ്ചൗ നഗരത്തിലായിരിക്കും അടുത്ത ഏഷ്യന്‍ ഗെയിംസ് നടക്കുക. ഹ്വാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഏഷ്യന്‍ ഗെയിംസ് ദീപശിഖ ചടങ്ങില്‍ ഏറ്റുവാങ്ങി. ചൈനയില്‍ 1990ല്‍ ബെയ്ജിങ്ങിലും 2010ല്‍ ഗ്വാങ്ചൗവിലും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്.
ഏഷ്യന്‍ ഗെയിംസില്‍ എക്കാലത്തെയും വലിയ മെഡല്‍ വേട്ടയുമായാണ് ഇന്ത്യ മടങ്ങുന്നത്. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ 69 മെഡല്‍ നേടി. 2010ല്‍ ഗ്വാങ്ചൗവില്‍ 65 മെഡലുകള്‍ നേടിയ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. പതിവുപോലെ ചൈനയാണ് ഗെയിംസില്‍ ഒന്നാമതെത്തിയത്. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവും ഉള്‍പ്പെടെ 289 മെഡലുകളാണ് ചൈന നേടിയത്.
75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവും ഉള്‍പ്പെടെ 205 മെഡലുകളുമായി ജപ്പാന്‍ രണ്ടാമതെത്തിയപ്പോള്‍ 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവും ഉള്‍പ്പെടെ 177 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാസ്ഥാനത്താണ്. ആതിഥേയരായ ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പേയ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലുമുതല്‍ ഏഴുവരെ സ്ഥാനങ്ങളിലുള്ളത്. മെഡല്‍നേട്ടവുമായി എത്തുന്ന ഇന്ത്യയുടെ കായിക താരങ്ങള്‍ക്ക് വലിയ തോതിലുള്ള ക്യാഷ് അവര്‍ഡുകള്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications