Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; വെങ്കലക്കുതിപ്പുമായി ഇന്ത്യയുടെ മലയാളിതാരം പിയു ചിത്ര, സീമയ്ക്കും മെഡല്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ആദ്യ മെഡലുമായി ഡിസ്‌കസ് താരം സീമ പൂണിയ. 62.26 മീറ്റര്‍ദൂരം ഡിസ്‌കസ് പായിച്ച് സീമ ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ നേടി. അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം എസ് കുമാരി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതകളുടെ 1500 മീറ്ററില്‍ മലയാളികൂടിയായ പി യു ചിത്രയും വെങ്കലം നേടി. ബഹ്‌റൈന്‍ താരങ്ങള്‍ ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി.

puchithra

ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ഇന്ത്യയുടെ ആദ്യ സ്വര്‍ണവുമായി മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണും താരമായി. പുരുഷന്മാരുടെ 1500 മീറ്ററിലാണ് ജിന്‍സണ്‍ മിന്നല്‍വേഗത്തില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. ജിന്‍സണ്‍ 3.44.72 മിനിറ്റില്‍ ഫിനിഷ് ചെയ്തു. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതേസമയം 1500 മീറ്ററിലെ മെഡല്‍ പ്രതീക്ഷയായിരുന്ന മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്തായി. ഇറാന്റെ മൊറാദി അമീര്‍ വെള്ളിയും ബഹ്‌റൈന്റെ തിയോഅലി മുഹമ്മദ് വെള്ളിയും നേടി.

ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 57 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 20 വെള്ളിയും 25 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Thursday, August 30, 2018, 18:45 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+