വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് നാണക്കേട്; മലയാളിയും പുറത്തായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യന്‍ പുരുഷ സിംഗിള്‍സ് താരങ്ങള്‍ക്ക് തോല്‍വി. മെഡല്‍ പ്രതീക്ഷയായ ഇന്ത്യയുടെ കെ ശ്രീകാന്തും, മലയാളികൂടിയായ എച്ച് എസ് പ്രണോയിയും തോറ്റ് പുറത്തായി. ഇരു താരങ്ങളും രണ്ടാം റൗണ്ടില്‍തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

hsprannoy

പ്രണോയ് 21-12, 15-21, 21-15 എന്ന സ്‌കോറിന് തായ്‌ലന്‍ഡിന്റെ വാങ്‌സിയോട് തോറ്റു. ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റ് കൈവിട്ട് ഇന്ത്യന്‍ താരം പുറത്താവുകയായിരുന്നു. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന കെ ശ്രീകാന്ത് 21-23, 19-21 എന്ന സ്‌കോറിന് ഹോങ്കോങ്ങിന്റെ വിങ് കി വിന്‍സെന്റിനോടും പരാജയപ്പെട്ടു.

അതേസമയം, വനിതകളുടെ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി സഖ്യം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. മലേഷ്യയുടെ മെയ് കുവാന്‍ ചോ, മെങ് യിയാന്‍ ലീ സഖ്യത്തെ 21-17, 16-21, 21-19 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ജിംനാസ്റ്റിക്‌സില്‍ വനിതകളുടെ ബാലന്‍സിങ് ബീമില്‍ ദിപ കര്‍മാകര്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഗെയിംസില്‍ ആറു സ്വര്‍ണവും അഞ്ച് വെള്ളിയും 14 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 25 ആയി. പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടിയിരുന്നു. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

Story first published: Friday, August 24, 2018, 19:10 [IST]
Other articles published on Aug 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X