For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട സൈനികന്‍ അരുണ്‍ ഇപ്പോള്‍ ദേശീയ കായികതാരം

ദില്ലി: അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നതോടെ ജീവിതം തകര്‍ന്നെന്നു കരുതുന്നവര്‍ക്ക് വഴികാട്ടിയാകുകയാണ് ഒരു ഇന്ത്യന്‍ സൈനികന്‍. ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ഇരു കൈകളും നഷ്ടമായ അരുണ്‍ കെര്‍ക്കെട്ട ഇപ്പോള്‍ പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്.

arun

ട്രെയിന്‍ അപടകത്തില്‍പ്പെട്ട് അരുണ്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഇരു കൈകളും മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റപ്പെട്ടതോടെ ജീവിതം തകര്‍ന്നെന്ന് കരുതിയതാണെന്ന് അരുണ്‍ പറയുന്നു. കൈകള്‍ നഷ്ടപ്പെട്ടയാളുടെ ജീവിതം അത്രമേല്‍ ദുരിതപൂര്‍ണമാണെങ്കിലും ബിഹാര്‍ റെജിമെന്റ് പട്ടാളത്തിലെ അംഗമായിരുന്ന അരുണ്‍ ഏവരെയും അമ്പരപ്പിക്കുന്ന മനക്കരുത്തോടെ ജീവിതം തിരികെ പിടിക്കുകയാണ്.

നേരത്തതന്നെ ഓട്ടത്തില്‍ മിടുക്കനായിരുന്ന അരുണ്‍ ഉള്‍ക്കരുത്താല്‍ തന്റെ കഴിവ് കൂടുതല്‍ മിനുക്കിയെടുത്ത് ട്രാക്കിലിറങ്ങിയപ്പോള്‍ വിജയം ഒപ്പം നിന്നു. പതിനെട്ടാമത് ദേശീയ പാരാ അത്‌ലറ്റിക് മീറ്റില്‍ വെള്ളിത്തിളക്കത്തോടെയാണ് ഈ ശിപായ് പട്ടാളത്തിന്റെ അഭിമാനമായത്. കൂടുതല്‍ നേട്ടങ്ങളിലേക്കും പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുകയുമാണ് ഇപ്പോള്‍ അരുണിന്റെ ലക്ഷ്യം. അരുണിന്റെ മനക്കരുത്തിനെ പ്രശംസിച്ച് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജില്‍ യുവാവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവര്‍ അരുണിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

Story first published: Monday, July 16, 2018, 12:02 [IST]
Other articles published on Jul 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+