For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജകീയ വിജയത്തോടെ ആര്‍ജന്റീന ക്വാര്‍ട്ടറില്‍, ബൊളിവീയയെ തകര്‍ത്തത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്

By Vishnu

വാഷിങ്ടണ്‍: രാജകീയ വിജയത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ ആദ്യപകുതിയില്‍ തന്നെ ഗോള്‍ പട്ടിക നിറച്ച് എതിരാളികളെ വിറപ്പിച്ചാണ് അര്‍ജന്‍റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ബൊളീവിയക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് അര്‍ജന്റീന തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിത്.

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് അദ്യപകുതിയില്‍ അര്‍ജന്റീന ഇറങ്ങിയത്. കളി തുടങ്ങി 13-ാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നു. എറിക് ലാമേലയാണ് അര്‍ജന്റീനയ്ക്കായി അദ്യ ഗോള്‍ നേടിയത്. ഗോള്‍പോസ്റ്റിന് 25 വാരയ്ക്കപ്പുറത്തു നിന്നും ലാമേല തൊടുത്തു വിട്ട ഫ്രീ കിക്ക് ബൊളീവിയന്‍ വല കുലുക്കി.

Copa America

ആദ്യഗോളിന്റെ ഞെട്ടല്‍ മാറാന്‍ അനുവദിക്കാതെ 15-ാം മിനിറ്റില്‍ വീണ്ടുമൊരു ഗോള്‍ കൂടി ബൊളീവിയന്‍ വലയില്‍ നിറച്ച് അര്‍ജന്റീന കളി കയ്യിലെടുത്തു. ഇവാന്‍ ലാവേസിയാണ് രണ്ടാം ഗോള്‍ നേടിയത്. പോസ്റ്റിലേക്ക് ഉയര്‍ന്നുവന്ന പന്ത് ഹിഗ്വയിന്‍ ഹെഡ് ചെയ്‌തെങ്കിലും തിരിച്ചു വന്നു. ഗോള്‍ പോസ്റ്റിനു മുന്നിലേക്ക് നേരെ വന്ന പന്ത് ലാവേസി ബൊളീവിയന്‍ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.

ആദ്യപകുതിയില്‍ തന്നെ അര്‍ജന്റീന തങ്ങളുടെ സ്‌കോര്‍ നില തികച്ചു. 32ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ക്യുയെസ്റ്റയാണ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. വലതു വിംഗില്‍ നിന്ന് ലാവേസി തൊടുത്തുവിട്ട പന്ത് ക്യുയെസ്റ്റ ബൊളിവീയന്‍ പോസ്റ്റിലേക്ക് തട്ടിയിട്ടു. ഗോള്‍കീപ്പര്‍ ലാംപെയെ മറികടന്ന് പന്ത് പോസ്റ്റിലേക്കുരുണ്ടു. രാജ്യാന്തര മത്സരങ്ങളില്‍ ക്യുയെസ്റ്റയുടെ ആദ്യഗോളാണിത്.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം മെസ്സിയുമായാണ് അര്‍ജന്റീന എത്തിയത്. ബൊളീവിയന്‍ മുഖത്ത് മെസ്സിയും കൂട്ടരും നിരന്തരം ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ലക്ഷ്യം കാണാനായില്ല. കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു.

അദ്യപകുതിയില്‍ തന്നെ തുടര്‍ച്ചയായി ഗോളുകള്‍ നേടിയതിനാല്‍ അക്രമിച്ച് കളിക്കാതെ പ്രതിരോധത്തിലൂന്നാനാണ് ബൊളീവിയ ശ്രമിച്ചത്. കോപ്പ അമേരിക്കയില്‍ 15 തവണ അര്‍ജന്റീനയും ബൊളീവിയയും ഏറ്റുമുട്ടിയെങ്കിലും ഒരു തവണ മാത്രമാണ് ബൊളീവിയയ്ക്ക് സ്‌കോര്‍ ചെയ്യാനായത്.

ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാന്പ്യന്‍മാരായാണ് അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തരിക്കുന്നത്. നിലവിലെ ചാന്പ്യന്‍മാരായ ചിലിയാണ് ഗ്രൂപ്പ് ഡിയില്‍ നിന്ന് ക്വാര്‍ട്ടറില്‍ കടന്ന രണ്ടാമത്തെ ടീം. ക്വാര്‍ട്ടറില്‍ അര്‍ജന്റീന വെനസ്വേലയേയും ചിലി മെക്‌സിക്കോയേയും നേരിടും.

പനാമയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി ക്വാര്‍ട്ടറില്‍ കടന്നത്. ശക്തമായ പോരട്ടമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ പനാമ ചിലിയുടെ വലകുലുക്കി. അഞ്ചാം മിനിറ്റില്‍ മിഗ്വേല്‍ കമര്‍ഗോയാണ് പനാമയ്ക്കു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍ എഡ്വാര്‍ഡ് വര്‍ഗാസ്ല, അലക്‌സ് സാഞ്ച്‌സ് എന്നിവര്‍ നേടിയ ഇരട്ടഗോളിന്റെ തിളക്കത്തില്‍ പനാമെയ ചിലി കോപ്പയില്‍ നിന്ന് മടക്കി അയച്ചു.

10-ാം മിനിറ്റില്‍ വര്‍ഗാസാണ് ചിലിക്ക് വേണ്ടി ഗോള്‍ മടക്കിയത്. പിന്നീട് ചിലിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 43-ാം മിനിറ്റില്‍ വര്‍ഗാസ് വീണ്ടും പനാമയുടെ വല നിറച്ചു. രണ്ടാം പകുതിയില്‍ ചിലിയുടെ സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തില്‍ ക്വാര്‍ട്ടറിലേക്ക്. അവസാന മിനിട്ടല്‍ പരാമയുടെ അഹ്ദിയേല്‍ അറോയ ചിലിയുടെ ഗോളി ക്ലോജിയോ ബ്രോവയെ കബളിപ്പിച്ച് ഗോള്‍ നേടി പരാജയത്തിന്റെ അഘാതം കുറച്ചു.

Story first published: Wednesday, June 15, 2016, 11:18 [IST]
Other articles published on Jun 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+