Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദീപിക കുമാരി ഒടുവില്‍ ഫോമിലേക്കുയര്‍ന്നു; ഇന്ത്യയ്ക്ക് അമ്പെയ്ത്ത് ലോകകപ്പില്‍ വെങ്കലം

സാംസണ്‍: തുര്‍ക്കിയിലെ സാംസണില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ വിഭാഗം വ്യക്തിഗത ഇനത്തില്‍ ദീപിക കുമാരിയാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. സമീപകാലത്ത് മോശം ഫോമിലായിരുന്ന ദീപികയുടെ ശക്തമായ മടങ്ങിവരവു കൂടിയായി ലോകപ്പിലെ പ്രകടനം. ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് ജര്‍മനിയുടെ ലിസ ഉന്റ യെ വീഴ്ത്തിയാണ് നേട്ടമെന്നത് ദീപികയുടെ മെഡലിന് മാറ്റുകൂട്ടുന്നു.

കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ദീപികയുടെ വിജയം. 5-5 എന്ന നിലയില്‍ സമനിലയിലായതിനെ തുടര്‍ന്ന് നടന്ന ഷൂട്ടോഫില്‍ എതിരാളിയെ ദീപിക തോല്‍പ്പിച്ചു. വെങ്കലത്തോടെ ലോകകപ്പ് ഫൈനലിലെ ദീപികയുടെ മെഡല്‍ നേട്ടം അഞ്ച് ആയി ഉയര്‍ന്നു. നേരത്തെ, 2011, 2012, 2013, 2017 വര്‍ഷങ്ങളില്‍ ദീപിക ഇന്ത്യയ്ക്കായി വെള്ളിമെഡല്‍ നേടിയിരുന്നു.

deepika

ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ദീപികയ്ക്ക് ഫോം കണ്ടെത്താന്‍ കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിലും, 2014ല്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും, 2018ല്‍ റിയോ ഒളിമ്പിക്‌സിലും ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടാന്‍ ദീപികയ്ക്ക കഴിഞ്ഞില്ല. ലോകകപ്പ് ഫൈനലില്‍ ദീപിക തിരിച്ചെത്തിയതോടെ ടോക്കിയോ ഒളിമ്പിക്‌സിലും താരത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

Story first published: Monday, October 1, 2018, 11:15 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+