പിന്നാലെ നടക്കേണ്ട; മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി റൊണാള്‍ഡോ
മാഡ്രിഡ്: സെലിബ്രിറ്റികളുടെ പിന്നാലെ ക്യാമറയും തൂക്കി പാത്തും പതുങ്ങിയും നടക്കുന്നത് പാപ്പരാസികളുടെ പതിവാണ്. അപൂര്‍വ ചിത്രവും ഗോസിപ്പുകളുമൊക്കെ അവരെ കൈക്കലാക്കുന്നത് ഈ ഒളിഞ്ഞുനോട്ടത്തിലൂടെയാണ്. ലോകത്തെമ്പാടുമുള്ള മാധ്യമപ്രവത്തകര്‍ ഈ കാര്യത്തില്‍ പിന്നിലല്ല. ചില മാധ്യമങ്ങള്‍ ഇതിനായി പ്രത്യേക റിപ്പോര്‍ട്ടര്‍മാരെയും ഫോട്ടോ ഗ്രാഫര്‍മാരെയും നിയമിക്കാറുണ്ട്.
എന്നാല്‍, ഇത്തരത്തില്‍ തന്റെ സ്വകാര്യതയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പിന്നാലെ നടക്കരുതെന്ന് കല്‍പിച്ചിരിക്കുകയാണ് ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചതോടെ സുഹൃത്തുക്കളുമൊത്ത് നൈറ്റ് ക്ലബ്ബിലും മറ്റുമായി കറങ്ങി നടക്കുന്ന റൊണാള്‍ഡോയ്ക്ക് ഇവര്‍ ശല്യമായി തീര്‍ന്നിരിക്കുയാണ്.

മര്യാദയ്ക്ക് മൂത്രമൊഴിക്കാന്‍ പോലും പറ്റാതായിരിക്കുകയാണ് ഇവരെക്കൊണ്ടെന്നാണ് റൊണാള്‍ഡോ പറയുന്നത്. തന്റെ വ്യക്തി ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത്. മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി തന്റെ പേര് ചീത്തയാക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.
നൈറ്റ് ക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വെക്കുന്നതും റോഡരുകില്‍ മൂത്രമൊഴിച്ചതിന് പോലീസ് ശകാരിക്കുന്നതുമെല്ലാം മാധ്യമങ്ങള്‍ പകര്‍ത്തി വാര്‍ത്തയാക്കിയതാണ് റൊണാള്‍ഡോയെ ചൊടിപ്പിക്കുന്നത്. ഞാന്‍ എന്റെ ജോലി കൃത്യമായി എല്ലാ വര്‍ഷവും ചെയ്യുന്നുണ്ട്. ഒഴുവു ദിവസങ്ങള്‍ ആഘോഷിക്കാന്‍ എനിക്കും അവകാശമുണ്ട്. പിറകെ നടന്നുള്ള ഇത്തരം വിലകുറഞ്ഞ പരിപാടികള്‍ മോശമാണെന്നും റൊണാള്‍ഡോ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications